എം-സോണ്‍ റിലീസ് – 1628
മാങ്ക ഫെസ്റ്റ് – 06
ഭാഷ | ജാപ്പനീസ് |
സംവിധാനം | Shinsuke Sato |
പരിഭാഷ | ആദം ദിൽഷൻ |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി |
അലഞ്ഞ് തിരിയുന്ന ആത്മാക്കളെയും പ്രേതങ്ങളുടെ കാണാൻ ഉള്ള കഴിവ് ഒരു മനുഷ്യന് ലഭിച്ചാൽ എന്തായിരിക്കും അവസ്ഥ. അതും അലഞ്ഞ് തിരിയുന്ന പ്രേതങ്ങളെ സ്വർഗത്തിലേക്ക് പറഞ്ഞ് വിടാൻ മാത്രം ഒരു മനുഷ്യൻ വളർന്നാലോ. ഇത് തന്നെയാണ് സിനിമയുടെ പ്രധാന പ്രമേയം. ഇച്ചിഗോ. തന്റെ മുന്നിൽ വരുന്ന ആത്മാക്കളെ കാണാനും അവരെ സ്വർഗത്തിലേക്ക് പറഞ്ഞ് വിടാനും അവന് കഴിവുണ്ട്. അവന്റെ സാധാരണ ദിവസങ്ങളിലെ ജീവിതം അങ്ങനെ ആയിരുന്നു. എന്നാൽ ആത്മാക്കളുടെ സമൂഹത്തിൽ നിന്നും പ്രതേക അനുവാദത്തോടെ ആത്മാക്കളെ പിടിക്കാൻ കടന്നു വരുന്ന ഒരു റീപ്പറിനെ( ആത്മാവിന് പരലോകത്തെക്ക് പറഞ്ഞ് വിടുന്നവൻ) അവൻ പരിചയപ്പെടുന്നു. അവളിൽ നിന്നും പേടിപ്പെടുത്തുന്ന പല സംഭവങ്ങളും അവൻ അറിയുന്നു. ആത്മാക്കളെ ഭക്ഷിക്കുന്ന വൃത്തികെട്ട ഹോളോകളെ കുറിച്ചും. അവയെ ഇല്ലാതാക്കാൻ നടക്കുന്ന റീപ്പർമാരെ കുറിച്ചും. 2018 ഇല് ഇറങ്ങിയ സിനിമ Netflix ആണ് സംപ്രേഷണം ചെയ്തത്. സിനിമയിൽ ജപ്പാനീസ് മാർഷ്യൽ ആർട് ആയ കെന്റോ വളരെ നല്ല രീതിയിൽ തന്നെ കൊണ്ട് വന്നിട്ടുണ്ട്.