Harakiri
ഹരാകിരി (1962)

എംസോൺ റിലീസ് – 2210

Download

1412 Downloads

IMDb

8.6/10

Movie

N/A

മസാക്കി കൊബയാഷിയുടെ സംവിധാനത്തിൽ 1962ൽ പുറത്തിറങ്ങിയ ചിത്രമാണ് ഹരാകിരി അഥവാ സെപ്പുക്കു. ചിത്രത്തിൽ താത്സുയ നകഡായ് ഒരു പ്രധാന വേഷത്തിലെത്തുന്നു.

1600 കളിലാണ് കഥ നടക്കുന്നത്. തോക്കുഗാവ ഷോഗുണാറ്റെ നാടുവാഴിപ്രഭുക്കന്മാരെയും പല സമുറായ് ഗോത്രങ്ങളെയും ഇല്ലായ്മ ചെയ്തതിന്റെ ഫലമായി ഒരുപാട് സമുറായിമാർക്ക് തൊഴിൽ നഷ്ടപ്പെട്ടു. തൊഴിലില്ലാതെ പട്ടിണിയിലായ സമുറായിമാർ പലരും മാന്യമായ രീതിയിലുള്ള ഒരു മരണം ആഗ്രഹിച്ചും, കുടുംബത്തിന് സംഭാവനയിനത്തിൽ കുറച്ചു പണം കിട്ടുമെന്ന് വിചാരിച്ചും മറ്റും ഹരാകിരി (ആചാരവിധിപ്രകാരമുള്ള ഒരു ആത്മഹത്യാരീതി) ചെയ്യാൻ തയ്യാറായി.

ഹരാകിരി ചെയ്യാനായി ഇയി തറവാട്ടിലെത്തുന്ന ത്സുകുമോ ഹാൻഷിരോ എന്ന റോണിനെ (സേവിക്കാൻ യജമാനനില്ലാത്ത അഥവാ തൊഴിൽ രഹിതനായ സമുറായ്‌) ആ തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കാനായി അവിടുത്തെ മുഖ്യ ഉപദേശകനായ സൈതോ കാഗെയു ഒരു കഥ പറയുന്നു. ത്സുകുമോയുടെ അതേ ഗോത്രത്തെ സേവിച്ച ചിജീവ മോത്തോമേ എന്ന ഒരു റോണിന്റെ കഥ. തുടർന്ന് കാര്യങ്ങൾ ഒരു വഴിതിരിവിലേക്ക് കടക്കുന്നു.

ഈ ചിത്രം ഇന്നും ഏറെ പ്രസക്തമായിരിക്കുന്നതും മറ്റു സമുറായ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായിരിക്കുന്നതും സാമൂഹികവും രാഷ്ട്രീയവുമായ കാര്യങ്ങൾ ഭംഗിയായി കൈകാര്യം ചെയ്യുന്നത് കൊണ്ടാണ്.