High and Low
ഹൈ ആൻഡ് ലോ (1963)
എംസോൺ റിലീസ് – 1730
ഭാഷ: | ജാപ്പനീസ് |
സംവിധാനം: | Akira Kurosawa |
പരിഭാഷ: | ഷാരുൺ.പി.എസ് |
ജോണർ: | ക്രൈം, ഡ്രാമ, മിസ്റ്ററി |
അകിര കുറൊസാവ സംവിധാനം ചെയ്‌ത ഹൈ ആന്റ് ലോ ഒരു മിസ്റ്ററി ക്രൈം ത്രില്ലർ ചിത്രമാണ്. ക്ലാസ്സിക് കാലഘട്ടത്തിലെ ഒരു മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ചിത്രത്തെ പരിഗണിക്കാം.
നാഷണൽ ഷൂ കമ്പനിയുടെ ഡയറക്ടമാരിൽ ഒരാളായ മിസ്റ്റർ ഗോന്തോ തന്റെ കരിയറിലെ ഏറ്റവും വലിയ ഡീൽ ഉറപ്പിച്ച് കഴിഞ്ഞ ഉടനെ അയാൾക്കൊരു ഫോൺ വരുന്നു. അയാളുടെ മകനെ തട്ടികൊണ്ടുപോയെന്നും മോചിപ്പിക്കണമെങ്കിൽ 30 മില്യൺ യെൻ നൽകണമെന്നും പറഞ്ഞ്. കിഡ്നാപ്പറുടെ സംസാരത്തിൽ നിന്ന് അയാളൊരു മാനസിക രോഗിയാകാമെന്നും അല്ലെങ്കിൽ ഗോന്തോയോട് പൂർവവൈരാഗ്യമുള്ള ആരെങ്കിലുമാകാമെന്നും പോലീസ് അനുമാനിക്കുന്നു. എന്നാൽ കിഡ്നാപ്പർക്ക് പറ്റിയ ഒരബദ്ധം കാര്യങ്ങളെല്ലാം മറ്റൊരു ദിശയിലേക്ക് തിരിച്ച് വിടുന്നു.