എംസോൺ റിലീസ് – 2693

ഭാഷ | ജാപ്പനീസ് |
സംവിധാനം | Seiji Kishi |
പരിഭാഷ | അജിത്ത് ബി. ടി.കെ, വൈശാഖ് പി.ബി |
ജോണർ | ആക്ഷൻ, അനിമേഷൻ |
2019 ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ അനിമേ സീരീസാണ് കെങ്കൻ അസുര.
ജപ്പാനിലെ ബിസിനസ്സ് കമ്പനികൾ ഓരോ വർഷവും നടത്തി വരുന്ന ഒരു ടൂർണമെന്റാണ് കെങ്കൻ ലൈഫ് ഓർ ഡെത്ത്. ഇതിൽ പങ്കെടുക്കുന്ന കമ്പനികൾ അവരുടെ പോരാളികളെ കളത്തിലിറക്കി മത്സരിക്കുന്നു.
കമ്പനികളുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി നടത്തുന്ന ഈ മത്സരത്തിൽ തോൽക്കുന്ന കമ്പനികൾക്ക് വാതുവച്ച പണവും നഷ്ടപ്പെടും. ഇപ്രാവശ്യത്തെ മത്സരം നടക്കാൻ പോകുന്നത് കെങ്കൻ സംഘടനയുടെ ചെയർമാൻ സ്ഥാനത്തിന് വേണ്ടിയാണ്.
അതിൽ പങ്കെടുക്കാൻ മത്സരാർത്ഥികൾക്ക് ഒരുപാട് കടമ്പകളും കടക്കേണ്ടതുണ്ട്. ആ മത്സരത്തിലേക്ക് നായകനായ ഓമ തോകിതയും തൊഴിലുടമ കാസുവോ യാമാഷിട്ടയും ചേരുന്നതോടെ കഥ തുടങ്ങുകയായി. കൃത്യമായ ലൈനപ്പുകളിലൂടെ മുന്നേറുന്ന മത്സരത്തിൽ ആരൊക്കെയാവും ജയിക്കുക? കണ്ടുതന്നെ അറിയുക