Late Spring
ലേറ്റ് സ്പ്രിങ് (1949)

എംസോൺ റിലീസ് – 1768

ഭാഷ: ജാപ്പനീസ്
സംവിധാനം: Yasujirô Ozu
പരിഭാഷ: ജയേഷ് എസ്
ജോണർ: ഡ്രാമ
Subtitle

445 Downloads

IMDb

8.2/10

Movie

N/A

പ്രശസ്ത ജാപ്പനീസ് സംവിധായകൻ യസുജിരോ ഒസുവിന്റെ നോറികോ
ട്രിലജിയിലെ ആദ്യ ചിത്രമാണ് ലേറ്റ് സ്പ്രിങ്. വിഭാര്യനായ തന്റെ
പിതാവ് ഷുകിചിക്കൊപ്പം സന്തോഷജീവിതം നയിക്കുകയാണ് നോറികോ എന്ന പെൺകുട്ടി. പുനർവിവാഹത്തെപ്പറ്റി ചിന്തിക്കുക പോലും ചെയ്യാതെ, മകളുടെ സന്തോഷത്തിനുവേണ്ടി മാത്രമാണ് ഷുകിചി ജീവിക്കുന്നത്. എന്നാൽ മകളെ വിവാഹം ചെയ്ത് അയച്ചില്ലെങ്കിൽ ഷുകിചിയുടെ കാലശേഷം നോറികോ തനിച്ചാവുമെന്ന് ഷുകിചിയുടെ സഹോദരി മാസ ഒരുദിവസം മുന്നറിയിപ്പ് നൽകുന്നു. പക്ഷേ നോറികോ അതിന് സമ്മതിക്കുന്നുമില്ല. അവസാനം മകളുടെ സന്തോഷത്തിനുവേണ്ടി ഷുകിചി തന്നെ ഒരു പദ്ധതിയിടുകയാണ്.

കാഷ്വോ ഹിരോറ്റ്സുവിന്റെ ‘ഫാദർ ആന്റ് ഡോട്ടർ’ എന്ന
ചെറുനോവലിനെ ആസ്പദമാക്കി നിർമിച്ച ലേറ്റ് സമ്മർ, സംവിധായകൻ
ഒസുവിന്റെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ്.