Miracle Apples
മിറക്കിൾ ആപ്പിൾസ് (2013)
എംസോൺ റിലീസ് – 2675
ഭാഷ: | ജാപ്പനീസ് |
സംവിധാനം: | Yoshihiro Nakamura |
പരിഭാഷ: | ജീ ചാൻ-വൂക്ക് |
ജോണർ: | ഡ്രാമ |
ടോക്കിയോയിൽ ഇഷ്ടപ്പെട്ട ജോലി ചെയ്തിരുന്ന സമയത്താണ്, അകിനോരി കിമുരാ വിവാഹിതനാവുന്നതും കുടുംബത്തിന്റെ നിർബന്ധപ്രകാരം, തീരെ ഇഷ്ടമില്ലാത്ത ആപ്പിൾ കൃഷിയിലേക്ക് തിരിയേണ്ടി വന്നതും. പക്ഷേ സ്വന്തം ഭാര്യക്ക് കീടനാശിനി അലർജിയാണെന്ന് അറിയുന്ന അയാൾ പ്രകൃതി കൃഷിയിലൂടെ ആപ്പിളുകൾ കൃഷി ചെയ്തെടുക്കാനുള്ള ശ്രമം ആരംഭിക്കുന്നു. എന്നാൽ അതത്ര എളുപ്പമല്ല എന്നറിഞ്ഞപ്പോഴേക്കും വൈകിപ്പോയിരുന്നു.
ജൈവകൃഷിയിലൂടെ ആപ്പിളുകൾ വിളയിച്ചെടുക്കാനായി, അകിനോരി കിമുരാ എന്ന ജാപ്പനീസ് കർഷകൻ നടത്തുന്ന വർഷങ്ങൾ നീണ്ട ശ്രമങ്ങളുടേയും കഷ്ടപ്പാടിന്റേയും സംഭവബഹുലമായ കഥ പറയുന്ന സിനിമയാണ് മിറക്കിൾ ആപ്പിൾസ്. തുടർച്ചയായ പരാജയങ്ങൾ ഏറ്റിട്ടും തോറ്റുകൊടുക്കാൻ തയ്യാറല്ലായിരുന്ന അയാൾക്ക് നേരിടേണ്ടി വന്നത്, മനസ്സു തളർത്തുന്ന വെല്ലുവിളികളും തിരിച്ചടികളുമായിരുന്നു. അവസാനം ഒരു വലിയ അത്ഭുതം അയാളെ കാത്തിരിപ്പുണ്ടായിരുന്നു.
പ്രകൃതിയാണ് ഏറ്റവും വലിയ അത്ഭുതവും ഉത്തരവും എന്നുമുള്ള മഹത്തായ സത്യം കാണിച്ചു തരുന്നുണ്ട് മിറക്കിൾ ആപ്പിൾസ് എന്ന ദൃശ്യഭംഗി നിറഞ്ഞ ഈ മനോഹര ചിത്രം.