Paprika
പപ്രിക്ക (2006)

എംസോൺ റിലീസ് – 1625

Download

1820 Downloads

IMDb

7.7/10

1991ൽ ഇറങ്ങിയ യസുടക സുസുയിയുടെ അതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്ക്കരമാണ് സതോഷി കോണിന്റെ പപ്രിക എന്ന സിനിമ.

സൈക്കോതെറാപ്പിയ്ക്കായി നിയമപരമായി അനുമതി ലഭിച്ചിട്ടില്ലാത്ത D.C മിനി എന്ന ഉപകരണമുപയോഗിച്ച് ഒരു കൂട്ടം ശാസ്ത്രജ്ഞർ രോഗികളുടെ സ്വപ്നങ്ങളിൽ പ്രവേശിച്ച് ചികിൽസിക്കുന്നു. ആ കൂട്ടത്തിലെ ഹെഡ് ആയ ഡോ. ഷീബയുടെ അപരവ്യക്തിത്വമായ പപ്രികയാണ് രോഗികളുടെ സ്വപ്നങ്ങളിൽ കയറി അവയെ നിരീക്ഷിക്കുന്നത്. എന്നാൽ കൂട്ടത്തിൽ ഒരാൾ അതിനെ ദുരുപയോഗം ചെയ്യുന്നത് വഴി യാഥാർഥ്യവും സ്വപ്നങ്ങളും തമ്മിൽ കുഴഞ്ഞു മറിയുന്നു. അതവരുടെയും മറ്റു മനുഷ്യരുടെയും മനോനിലയെ തന്നെ തകിടം മറിക്കുന്നതിനെ തുടർന്ന് ഈ കുറ്റകൃത്യത്തിന്‌ പിന്നിലുള്ള വ്യക്തിയെ കണ്ട് പിടിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നു.

2010ൽ ഇറങ്ങിയ ഇൻസെപ്ഷൻ എന്ന സിനിമ ആശയം കൊണ്ടും മെയ്‌ക്കിങ് കൊണ്ടും പപ്രികയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്ന് നിസ്സംശയം പറയാനാകും. കണ്ണഞ്ചിപ്പിക്കുന്ന വിഷ്വലുകൾ കൊണ്ടും മനോഹരമായ പശ്ചാത്തലസംഗീതം കൊണ്ടും സമ്പന്നമാണ് പാപ്രിക. ഒരുപാട് അവാർഡുകളും നോമിനേഷനുകളും പാപ്രിക വാരിക്കൂട്ടി. 2007ലെ ടോക്ക്യോ ഇന്റർനാഷണൽ ആനിമേ ഫെയറിൽ ബെസ്റ്റ് ഫീച്ചർ ലെങ്ത് തീയറ്ററിക്കൽ അവാർഡും പപ്രികയ്ക്ക് ലഭിച്ചിരുന്നു.