എം-സോണ്‍ റിലീസ് – 2289
ഭാഷ | ജാപ്പനീസ് |
സംവിധാനം | Yûji Shimomura |
പരിഭാഷ | അജ്മൽ |
ജോണർ | ആക്ഷൻ, ക്രൈം, ഡ്രാമ |
ജാപ്പനീസ് സംവിധായകനും, ആക്ഷൻ കൊറിയോഗ്രഫറും, ആയോധനകലകളിൽ അതീവ കഴിവുള്ള നടനുമായ റ്റാക് സകാഗുച്ചി പ്രധാനവേഷത്തിൽ എത്തിയ ആക്ഷൻ ത്രില്ലെർ സിനിമയാണിത്.
ജപ്പാനിലെ പട്ടണത്തിൽ ചെറിയൊരു സൂപ്പർമാർക്കറ്റ് നടത്തുന്ന ആളാണ് ടോഷിറോ. ആയാളും ദത്തുപുത്രി സച്ചിയുമായിട്ടാണ് താമസിക്കുന്നത്. വർഷങ്ങൾക്കു മുൻപ് പട്ടാളത്തിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ടീമിൽ അംഗമായിരുന്ന ടോഷിറോയെ സുഹൃത്തുക്കൾ വിളിച്ചിരുന്ന പേരാണ് “Ghost “. ബുദ്ധിയിലും, ശക്തിയിലും വേഗത്തിലും എതിരാളികളെ നിഷ്പ്രയാസം തോൽപിക്കാൻ കഴിവുള്ള അയാൾ അതൊക്കെ ഉപേക്ഷിച്ചു ജീവിക്കുന്നതും പഴയ ശത്രുക്കൾ അയാളെ കിഴ്പെടുത്താനായി എത്തുന്നതും തുടർന്നുള്ള കടുത്ത വയലൻസ് നിറഞ്ഞ കഥയുമാണ് ചിത്രം പറയുന്നത്.
സാദാരണ ഒരു ആക്ഷൻ ത്രില്ലെർ സിനിമകളിൽ ഉള്ള ഒരുപാട് തവണ കണ്ട് മറന്ന കഥ തന്നെയാണ് ഇവിടെയും.ചിത്രത്തിന്റെ പ്രധാന ആകർഷണം ഇതിലെ കത്തി കൊണ്ടുള്ള ആക്ഷൻ രംഗങ്ങളാണ് അവയൊക്കെ ബ്രൂട്ടൽ ആയിട്ടാണ് എടുത്തിരിക്കുന്നത്. നായകന്റെ കൈയിൽ വളരെ വേഗത്തിൽ മാറി മാറി വരുന്ന ആയുധങ്ങളും അത് ഉപയോഗിക്കുന്ന രീതിയും അവിശ്വസിനീയമാണ്.ക്ലിഷേ സ്റ്റോറിലൈനും ഏറ്റവും മികച്ച ആക്ഷൻ രംഗങ്ങളും അടങ്ങിയ അധികം ശ്രദ്ധിക്കപെടാത്ത മടിപ്പില്ലാതെ ആസ്വദിക്കാൻ പറ്റുന്ന സിനിമയാണിത്.ആക്ഷൻ ത്രില്ലെർ പ്രേമികൾക്ക് കാണാവുന്നതാണ്.