എം-സോണ്‍ റിലീസ് – 131

ഭാഷ | ജാപ്പനീസ് |
സംവിധാനം | Akira Kurosawa |
പരിഭാഷ | സക്കറിയ ടി. പി. |
ജോണർ | ഡ്രാമ |
റാപ്സൊഡീ ഇൻ ഓഗസ്റ്റ് 1991 -ൽ പുറത്തിറങ്ങിയ ഒരു ജാപ്പനീസ് ചലച്ചിത്രമാണ്. അകിര കുറോസാവയാണ് സംവിധായകൻ. നാഗസാക്കിയിലെ ആറ്റം ബോംബാക്രമണത്തിൽ സ്വന്തം ഭർത്താവിനെ നഷ്ടപ്പെട്ട ഒരു വൃദ്ധയായ ഹിബാകുഷയാണ് പ്രധാന കഥാപാത്രം. ഇവർ വേനൽക്കാലത്ത് കൊച്ചുമക്കളെ സംരക്ഷിക്കുകയാണ്. ഹവായിയിൽ താമസിക്കുന്ന വളരെക്കാലമായി കണ്ടിട്ടില്ലാത്ത സഹോദരൻ മരിക്കുന്നതിന് മുൻപായി തന്നെക്കാണണമെന്ന് ആഗ്രഹിക്കുന്ന കാര്യം ഇവർ അറിയുന്നു. സുസുജിറോ എന്നാണ് സഹോദരന്റെ പേര്. അമേരിക്കൻ നടനായ റിച്ചാർഡ് ഗീർ ആണ് സുസുജിറോയുടെ മകനായ ക്ലാർക്കായി അഭിനയിക്കുന്നത്. 64-ആമത് അക്കാദമി അവാർഡിന്റെ മികച്ച വിദേശഭാഷാ ചിത്രവിഭാഗത്തിൽ ജപ്പാനിൽ നിന്ന് ഈ ചിത്രമാണ് തിരഞ്ഞെടുത്തതെങ്കിലും ഇത് നോമിനേറ്റ് ചെയ്യപ്പെട്ടില്ല.Synopsis here.