The Crimes That Bind
ദ ക്രൈംസ് ദാറ്റ് ബൈൻഡ് (2018)
എംസോൺ റിലീസ് – 1011
ഭാഷ: | ജാപ്പനീസ് |
സംവിധാനം: | Katsuo Fukuzawa |
പരിഭാഷ: | ആസിഫ് ആസി |
ജോണർ: | മിസ്റ്ററി, ത്രില്ലർ |
ഇതേ പേരിൽ തന്നെയുള്ള നോവലിനെ ആധാരമാക്കിയുള്ള ജാപ്പനീസ് ക്രൈം മിസ്റ്ററി മൂവിയാണ് ദ ക്രൈംസ് ദാറ്റ് ബൈൻഡ്.
ഒരു വീടിനുള്ളിൽ നിന്ന് ഒരു സ്ത്രീയുടെ കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ട നിലയിലുള്ള അഴുകിയ മൃതദേഹം കണ്ടെടുക്കുന്നു. അന്വേഷണത്തിൽ ആ ഫ്ലാറ്റിന്റെ ഉടമയും ഏതാനും നാളുകളായി അപ്രത്യക്ഷനായിരിക്കുന്നതായി പോലീസ് മനസ്സിലാക്കുന്നു. ഇതേ സമയം തന്നെ പുഴക്കരയിൽ നിന്ന് കണ്ടെത്തിയ കത്തികരിഞ്ഞ ശവശരീരരവുമായി ഈ കൊലപാതകത്തിന് ബന്ധമുണ്ടെന്ന് പോലീസിന് മനസിലാകുന്നു. ആ വീട്ടിൽ നിന്നും കണ്ടെടുക്കുന്ന ഒരു കലണ്ടറിൽ ഓരോ മാസങ്ങളിലും ഓരോ പാലങ്ങളുടെ പേരുകൾ എഴുതിയിട്ടുണ്ടായിരുന്നു.സമാനമായൊരു കലണ്ടർ 16 വർഷം മുമ്പ് മരിച്ച തന്റെ അമ്മയുടെ പക്കലും ഉണ്ടായിരുന്നതായി മനസിലാക്കുന്ന ഡിറ്റക്റ്റീവ് കാഗാ ഇതിനുപിന്നിലെ ചുരുളുകളഴിക്കാൻ ഇറങ്ങി തിരിക്കുന്നു.
ഇമോഷൻസിന് പ്രാധാന്യം കൊടുത്ത് അൽപം സങ്കീർണമായി കഥ പറഞ്ഞു പോകുന്ന നല്ലൊരു മിസ്റ്ററി ത്രില്ലർ സിനിമയാണിത്.