എം-സോണ്‍ റിലീസ് – 2489
MSONE GOLD RELEASE

ഭാഷ | ജാപ്പനീസ് |
സംവിധാനം | Isao Takahata |
പരിഭാഷ | വിഷ്ണു പി പി |
ജോണർ | അനിമേഷന്‍, അഡ്വഞ്ചർ, ഡ്രാമ |
ഗ്രേവ് ഓഫ് ദി ഫയർഫ്ലൈസ് എന്ന ഒറ്റചിത്രം കൊണ്ട് ലോകസിനിമയിൽ തന്റെ സ്ഥാനം എന്നെന്നേക്കുമായി കുറിച്ചിട്ട ഇതിഹാസ സംവിധായകൻ ഇസാവോ തകഹതയുടെ അവസാന ചിത്രമാണ് “കഗുയ രാജകുമാരിയുടെ കഥ”. ‘ഒരു മുള വെട്ടുകാരന്റെ കഥ’ എന്ന ജാപ്പനീസ് നാടോടിക്കഥയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
മിയാത്സുകോ എന്ന മുളവെട്ടുകാരന് ഒരുദിവസം ഒരു മുളങ്കൂമ്പിൽ നിന്നും ഒരു കുഞ്ഞിനെ കിട്ടുന്നു. അവളെ ഒരു രാജകുമാരിയായി വളർത്താൻ അയാൾ തീരുമാനിക്കുന്നു.
രണ്ടു മണിക്കൂറിലേറെ ദൈർഘ്യമുള്ള ഈ ചിത്രം ഏകദേശം 8 വർഷത്തോളം സമയമെടുത്താണ് പൂർത്തിയാക്കിയത്. ഇതു വരെ ഇറങ്ങിയവയിൽ കൂടിയ മുതൽമുടക്കുള്ള ജപ്പാനീസ് ചിത്രമാണിത്. 2014 വർഷത്തെ മികച്ച ആനിമേഷൻ ചിത്രത്തിനുള്ള ഓസ്കാർ നോമിനേഷൻ കിട്ടി.
ഡിസ്നി ചിത്രങ്ങളിലൂടെ നമുക്ക് പരിചിതമായ രാജകുമാരി എന്ന സങ്കൽപത്തെ പൊളിച്ചെഴുതുന്ന ചിത്രമാണിത്. സമൂഹം, സ്ത്രീ, പ്രകൃതി, മനുഷ്യൻ, ശരി, തെറ്റ്, സ്വാതന്ത്ര്യം, തുടങ്ങി ഒട്ടേറെ വിഷയങ്ങൾ ഈ ചിത്രത്തിൽ ചർച്ചയാകുന്നുണ്ട്.
പിൻകുറിപ്പ് : ഡ്യുവൽ ഓഡിയോ ഫയൽ ആണ് കാണുന്നതെങ്കിൽ സിനിമ അതിന്റെ ഒറിജിനൽ ജാപ്പനീസ് ഓഡിയോ വെച്ചു തന്നെ കാണാൻ ശ്രമിക്കുക.