Ugetsu
ഉഗെത്സു (1953)

എംസോൺ റിലീസ് – 3387

Subtitle

1424 Downloads

IMDb

8.1/10

Movie

N/A

ജാപ്പനീസ് സിനിമയുടെ സുവർണ്ണ കാലഘട്ടത്തിൽ, അകിര കുറൊസാവയുടെ സമകാലീനനായിരുന്ന കെൻജി മിസോഗുച്ചി സംവിധാനം നിർവഹിച്ച പീരിയഡ് ഫാന്റസി ചലച്ചിത്രമാണ് ‘ഉഗെത്സു’. ഇദ അകിനാരിയുടെ അതേ പേരിലുള്ള കൃതിയിലെ രണ്ടു കഥകൾ കൂട്ടിയിണക്കിയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

ജപ്പാനിൽ ആഭ്യന്തരയുദ്ധം കൊടുമ്പിരികൊള്ളുന്ന സമയം. മൺപാത്രനിർമ്മാണത്തിൽ സമർത്ഥനായ ഗെഞ്ചൂറോയും, ‘സമുറായി’യാകണമെന്ന അടങ്ങാത്ത മോഹവുമായി നടക്കുന്ന മച്ചുനൻ ടോബേയും; അത്യാഗ്രഹികളായ ഇരുവരുടെയും ചെയ്തികളും അനന്തരഫലങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. ഭീതിജനകമായ ആഖ്യാനശൈലി അവലംബിച്ചിരിക്കുന്ന സിനിമയുടെ മറ്റൊരു സവിശേഷത മനംമയക്കുന്ന ഛായാഗ്രഹണമാണ്.

1953-ലെ വെനീസ് ചലച്ചിത്രോത്സവത്തിൽ സിൽവർ ലയൺ പുരസ്കാരം നേടിയ ഈ ചിത്രം ആന്ദ്രേ തർക്കോവ്സ്കി, മാർട്ടിൻ സ്കോസെസി തുടങ്ങിയ ചലച്ചിത്രകാരന്മാരുടെ പ്രിയപ്പെട്ട സിനിമകൂടിയാണ്.