Vinland Saga Season 2
വിൻലൻഡ് സാഗ സീസൺ 2 (2023)

എംസോൺ റിലീസ് – 3182

Download

5315 Downloads

IMDb

8.8/10

പ്രശസ്തമായ Studio Mappa യുടെ ആനിമേഷനിൽ പുറത്തിറങ്ങുന്ന അനിമേ സീരീസാണ് വിൻലൻഡ് സാഗ സീസൺ 2. ഒന്നാം സീസണിൽ ഭീകരമായ പോരാട്ടങ്ങളും തോർഫിൻ എന്ന യോദ്ധാവിൻ്റെ ഉദയവും ധീരമായ യാത്രകളും പ്രതികാരവും വിഷയമായി. എന്നാൽ രണ്ടാം സീസണിൽ അടിമയായ തോർഫിൻ്റെ പുതിയൊരു ജീവിതമാണ് കാണിക്കുന്നത്. കൂടാതെ, ഒരുപാട് പുതിയ കഥാപാത്രങ്ങളും വരുന്നുണ്ട്.
എയ്നർ എന്ന പുതിയൊരു കഥാപാത്രത്തിലൂടെയാണ് രണ്ടാം സീസണിലെ കഥ ആരംഭിക്കുന്നത്.

കെറ്റിൽ എന്നൊരാളുടെ കൃഷിയിടത്തിൽ അടിമയായി ജീവിക്കുന്ന തോർഫിന് എയ്നർ എന്ന പുതിയ അടിമയുടെ വരവോടെ ഉണ്ടാകുന്ന മാറ്റങ്ങളും യുദ്ധമുണ്ടാക്കുന്ന നഷ്ടങ്ങൾ എന്തു മാത്രമാണെന്നുള്ള തിരിച്ചറിവുകളുമാണ് രണ്ടാം സീസണിൽ ചർച്ച ചെയ്യുന്നത്. പതിഞ്ഞ താളത്തിൽ തുടങ്ങുന്ന ഈ സീസണിൽ കൈകാര്യം ചെയ്യുന്ന ശക്തമായ വിഷയം കൊണ്ടും, Mappa യുടെ കിടിലൻ ആനിമേഷൻ വർക്കുകൾ കൊണ്ടും വിൻലൻഡ് സാഗ സീസൺ 2 നെ മികച്ച ദൃശ്യാനുഭവമാക്കി മാറ്റുന്നു.