എം-സോണ്‍ റിലീസ് – 914
അനിമേഷൻ ഫെസ്റ്റ് – 04
ഭാഷ | ജാപ്പനീസ് |
സംവിധാനം | Makoto Shinkai |
പരിഭാഷ | ഫഹദ് അബ്ദുൽ മജീദ് |
ജോണർ | അനിമേഷൻ, ഡ്രാമ, ഫാന്റസി |
ഒരു ദിവസം രാവിലെ ഉറക്കമെഴുന്നേൽക്കുന്ന റ്റാക്കിയും മിറ്റ്സുഹയും തിരിച്ചറിയുന്നു, ഇതവരുടെ ശരീരമല്ല എന്ന്. റ്റാക്കി ആൺകുട്ടിയും മിറ്റ്സുഹ പെൺകുട്ടിയുമാണ്. അതുകൊണ്ടു തന്നെ ഈ ശരീരം മാറൽ പല തലത്തിൽ അവരിൽ ഞെട്ടൽ ഉളവാക്കുന്നുണ്ട്. പ്രധാനപ്പെട്ട കാര്യം ഇരുവർക്കും പരസ്പരം അറിയുക പോലുമില്ല എന്നതാണ്. റ്റാക്കി ടോക്കിയോവിലും മിറ്റ്സുഹ ജപ്പാന്റെ ഉൾനാടൻ ഗ്രാമമായ ഇറ്റോമൊരിയിലുമാണ് താമസിക്കുന്നത്. പലപ്പോഴും സ്വന്തം ശരീരത്തിലേക്ക് തിരികെയെത്തിക്കഴിഞ്ഞു റ്റാക്കിക്ക് മിറ്റ്സുഹയുടെയും തിരിച്ചും, പേരുകള്‍ പോലും ഓർത്തെടുക്കാൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇടയ്ക്കിടെ ഉണ്ടാകുന്ന ഈ ശരീരം മാറൽ പ്രതിഭാസത്തെ നേരിടാൻ ഇരുവരും ക്രമേണ ചില അറയ്ഞ്ചുമെന്റുകളിൽ എത്തിച്ചേരുന്നു . ശരീരം മാറുന്ന ദിവസത്തെ കാര്യങ്ങൾ ഇരുവരും മാറിയ ആളുടെ ഫോണിൽ ഒരു ഡയറിയായി സൂക്ഷിക്കും.
അങ്ങനെ നാളുകൾ നീങ്ങുന്നു. മിറ്റ്സുഹയ്ക്ക് റ്റാക്കിയുടെ ജീവിതം സ്വപ്ന സാക്ഷാത്കാരവും ഒപ്പം സ്വപ്ന സമാനവും ആയിരുന്നു. റ്റാക്കിയും പതുക്കെ മിറ്റ്സുഹയുടെ ജീവിതവും ഇഷ്ടപ്പെട്ട് തുടങ്ങുമ്പോഴേക്കും പെട്ടെന്ന് അവർ തമ്മിലുള്ള ശരീര മാറ്റം പെട്ടെന്ന് നിലയ്ക്കുകയും. ഒരു വിധത്തിലും മിറ്റ്സുഹയെ കോൺട്ടാക്റ്റ് ചെയ്യാൻ കഴിയാതെയാകുമ്പോൾ റ്റാക്കി മിറ്റ്സുഹയെ അന്വേഷിച്ച് ഇറങ്ങുന്നു. ബാക്കി കണ്ടു തന്നെ അറിയുക.
കടപ്പാട് : സലിം രാജ് . എസ്