Bell Bottom
ബെൽ ബോട്ടം (2019)

എംസോൺ റിലീസ് – 2054

ഭാഷ: കന്നഡ
സംവിധാനം: Jayathirtha
പരിഭാഷ: വില്യം വി ഷെല്ലി
ജോണർ: കോമഡി, ത്രില്ലർ
Download

16528 Downloads

IMDb

8.2/10

Movie

N/A

2019-ൽ കന്നഡയിൽ പുറത്തിറങ്ങിയ ചിത്രമാണ് ബെൽബോട്ടം. 1970-80 കാലഘട്ടങ്ങളിലായി നടക്കുന്ന ഒരു ഡിറ്റക്ടീവ് കഥയാണിത്. ഒരു പോലീസുകാരന്റെ മകനാണ് ഈ കഥയിലെ നായകൻ ദിവാകര. കുട്ടിക്കാലം മുതൽക്കേ ഒരു ഡിറ്റക്ടീവ് ആകാനായിരുന്ന ദിവാകറിൻ്റെ ആഗ്രഹം. എന്നാൽ അച്ഛൻ്റെ നിർബന്ധത്തിന് വഴങ്ങി ദിവാകരൻ  ഒരു പോലീസ് കോൺസ്റ്റബിളാകുന്നു. തുടർന്ന് പോലീസ് സ്റ്റേഷനിൽ നടന്ന ഒരു കവർച്ചയുമായി ബന്ധപ്പെട്ട് അത് അന്വേഷിച്ച് പരിഹരിച്ച് ഒരു ഡിറ്റക്ടീവ് ആകാനുള്ള അവസരം അയാൾക്ക് ലഭിക്കുന്നു. തുടർന്നുള്ള സംഭവങ്ങളിലൂടെയാണ് കഥ മുൻപോട്ട് പോകുന്നത്.
കോമഡിയുടെ പശ്ചാത്തലത്തിൽ സസ്പെൻനും, ടിസ്റ്റും, പ്രണയവും എല്ലാം കോർത്തിണക്കി പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ അവതരിപ്പിക്കുന്ന ഒരു ഇൻവെസ്റ്റിഗേഷൻ സ്റ്റോറിയാണ് ബെൽ ബോട്ടം.