Dia
ദിയ (2020)

എംസോൺ റിലീസ് – 1465

Download

42636 Downloads

IMDb

8/10

Movie

N/A

കെഎസ് അശോകയുടെ സംവിധാനത്തിൽ 2020ൽ പുറത്തിറങ്ങിയ കന്നഡ ചിത്രമാണ് ദിയ. ഒരു അന്തർമുഖയായ പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിതമായ സംഭവവികാസങ്ങളുടെയും അതിന്റെ അസ്വാഭാവികമായ പരിണാമങ്ങളുടെയും കഥയാണ് ചിത്രം പറയുന്നത്.

ബാംഗ്ലൂരിൽ കോളേജിൽ പഠിക്കുന്ന ദിയക്ക് സീനിയർ വിദ്യാർത്ഥിയായ രോഹിത് എന്ന ചെറുപ്പക്കാരനോട് തോന്നുന്ന പ്രണയവും, ആ പ്രണയം തുറന്നു പറയുന്നതും അതിനു ശേഷം ദിയയുടെ ജീവിതത്തിൽ നടക്കുന്നതുമായ സംഭവങ്ങളിലൂടെ കഥ മുന്നോട്ട് പോകുമ്പോൾ പ്രേക്ഷകനെയും അവളുടെ കൂടെ കൊണ്ടുപോകാൻ സിനിമയ്ക്കു സാധിക്കുന്നുണ്ട്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച യുവ അഭിനേതാക്കൾ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

“രണ്ടു പരിഭാഷകർ ചെയ്ത വ്യത്യസ്തമായ രണ്ടു പരിഭാഷകളാണ് ഈ റിലീസിൽ ഉള്ളത്”