Gantumoote
ഗണ്ടുമൂട്ടെ (2019)

എംസോൺ റിലീസ് – 1330

ഭാഷ: കന്നഡ
സംവിധാനം: Roopa Rao
പരിഭാഷ:
ജോണർ: ഡ്രാമ
Download

4177 Downloads

IMDb

8.1/10

Movie

N/A

ഇത് മീര എന്ന പെൺകുട്ടിയുടെ കഥയാണ്. യൗവ്വനത്തിൽ എത്തി നിൽക്കുന്ന അവളുടെ സ്കൂൾ ഓർമ്മകളാണ് ചിത്രം പങ്കു വെയ്ക്കുന്നത്. കുട്ടിക്കാലം മുതൽ സിനിമയെ അഗാധമായി പ്രണയിച്ച അവൾ അതിൽ പലതും ജീവിതത്തിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു. അവളുടെ ആദ്യപ്രണയം അത് അവൾ മാത്രമല്ല പ്രേക്ഷകരും അനുഭവിക്കുന്നു അതാണ്‌ ഈ സിനിമയുടെ തിരക്കഥയുടെ ഭംഗി.

ചിത്രത്തിൽ മീരയായി അഭിനയിക്കുന്ന തേജു ബലവാഡിയയുടെ പ്രകടനം എടുത്ത് പറയേണ്ടതാണ്. പത്താം ക്ലാസ്സിലെ പ്രണയമെല്ലാം വളരെ യഥാർത്ഥമായി കാണിച്ചിരിക്കുന്നു.
തൊട്ടടുത്ത വീട്ടിലേക്ക് ലാൻഡ് ഫോണിൽ കോൾ വന്നിരുന്ന ഒരു കുട്ടിക്കാലം നിങ്ങൾക്കുണ്ടോ? പ്രണയിച്ച പെൺകുട്ടിയുടെ പ്രീതി പിടിച്ചു പറ്റാൻ കൈയ്യിൽ കോമ്പസ്സിനോ മറ്റോ അവളുടെ പേരിന്റെ ആദ്യാക്ഷരം എഴുതിയ കൂട്ടുകാർ നിങ്ങൾക്കുണ്ടോ? ഉണ്ടെങ്കിൽ ഈ ചിത്രം നിങ്ങൾക്ക് കൂടുതൽ മനോഹരമായ ഒരു അനുഭവമായിരിക്കും സമ്മാനിക്കുക.

കടപ്പാട്. Athil Shan