Kavaludaari
കവലുദാരി (2019)

എംസോൺ റിലീസ് – 1115

IMDb

7.9/10

Movie

N/A

ദുരൂഹ സാഹചര്യത്തിൽ ലഭിച്ച 3 മനുഷ്യരുടെ അസ്ഥികൾക്കു 40 വർഷത്തോളം പഴക്കം ഉണ്ടായിരുന്നു. അതിന്റെ കാലപ്പഴക്കം കൊണ്ടു തന്നെ പോലീസ് അധികം ശ്രദ്ധ കൊടുക്കുന്നില്ല. എഴുതി തള്ളാവുന്ന കേസുകളിൽ ഒന്നായി മാറുമ്പോൾ ആണ് ട്രാഫിക് പോലീസിൽ ഉള്ള ശ്യാം അതിൽ താത്പര്യം കാണിക്കുന്നത്. വർഷങ്ങൾക്കു മുൻപ് ദുരൂഹമായ സാഹചര്യത്തിൽ നടന്ന കൊലപാതകങ്ങൾ. അതിനെ ചുറ്റിപ്പറ്റി സംഭവിച്ച കഥകൾ. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നത് കൊണ്ടു തന്നെ ശിഥിലമായ നിയമ വ്യവസ്ഥിതിയിൽ ഉണ്ടായ സാഹചര്യങ്ങൾ എല്ലാം ആ സംഭവങ്ങളിലേക്കു ഉള്ള ദുരൂഹത കൂട്ടിയതേയുള്ളൂ. എന്നാൽ, കണ്ടതും കേട്ടതുമാണോ യഥാർത്ഥ കഥ??