എം-സോണ്‍ റിലീസ് – 379

ഭാഷ | കന്നഡ |
സംവിധാനം | Pawan Kumar |
പരിഭാഷ | ഹിഷാം അഷ്റഫ് |
ജോണർ | ക്രൈം, ഹൊറർ, മിസ്റ്ററി |
ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ലൂസിയ (2013) എന്ന ചിത്രത്തിന് ശേഷം അതിന്‍റെ സംവിധായകന്‍ പവന്‍ കുമാര്‍ ഒരുക്കിയ ചിത്രമാണ് യു- ടേണ്‍.
ലൂസിയ പോലെ ഇതും ജനപങ്കാളിത്തത്തോടെ നിര്‍മ്മിച്ച ചിത്രമാണ്. വലിയ താരങ്ങള്‍ ഒന്നും തന്നെ ചിത്രത്തിലില്ല. ഇതിന്‍റെ സംവിധായകന്‍ പവന്‍ കുമാര്‍ തന്‍റെ മകളെ സ്കൂളില്‍ ഡ്രോപ്പ് ചെയ്യാന്‍ പോകുമ്പോള്‍ പലപ്പോഴും ഒരു മണിക്കൂറോളം സ്കൂള്‍ പാര്‍ക്കിങ്ങില്‍ വെയിറ്റ് ചെയ്യാറുണ്ട്. ആ സമയങ്ങളിലാണ് ഇതിന്‍റെ സ്ക്രിപ്റ്റ് എഴുതിയത്.
ബാംഗ്ലൂർപട്ടണത്തിലെ ഡബിൾ റോഡ് ഫ്ലൈ ഓവറിന്റെ മുകളിൽ ഡിവൈഡറായി വെച്ചിരിക്കുന്നത് കോൺക്രീറ്റ് കട്ടകളാണ്. കനത്ത ട്രാഫിക് കുരുക്ക് അനുഭവപ്പെടുന്ന അവിടെ ഇരുചക്രവാഹനക്കാർ അത് തള്ളിമാറ്റി ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്നു. അങ്ങനെ ചെയ്യുന്നവര്‍ വൈകാതെ കൊല മരണപെടുന്നു. ഇത് അന്വേഷിക്കാനെത്തിയ ഇന്ത്യൻ എക്സ്പ്രസ്സ് ട്രെയിനി രചനക്ക് അതിലൊരാളുടെ മരണത്തിൽ പങ്കുണ്ടെന്ന പോലീസ് സംശയത്തെ തുടര്‍ന്ന് കസ്റ്റഡിയിലാവേണ്ടി വന്നു.
പിന്നീടുള്ള അന്വേഷണങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോവുന്നത്. പ്രേക്ഷകനെ മുൾമുനയിൽ നിർത്തി ഒന്നാന്തരമൊരു ട്വിസ്റ്റ് നൽകി അവസാനിപ്പിക്കുന്ന മികച്ചൊരു മിസ്റ്ററി-ഹൊറർ ചിത്രം.