A Frozen Flower
എ ഫ്രോസൺ ഫ്ലവർ (2008)
എംസോൺ റിലീസ് – 1933
ഭാഷ: | കൊറിയൻ |
സംവിധാനം: | Shin Jae Myung, Kim Su-Jin-I, Ha Yoo |
പരിഭാഷ: | ഗോവിന്ദ പ്രസാദ് പി |
ജോണർ: | ഡ്രാമ, ഹിസ്റ്ററി |
ഗോറിയോയിലെ ഗോങ്മിൻ രാജാവിന്റെ ഭരണകാലത്തിന്റെ ഒരു സ്വതന്ത്ര ആവിഷ്കാരമാണ് യൂഹാ യുടെ ഈ സിനിമ.
സ്വവർഗ്ഗാനുരാഗിയായ ഗോറിയൻ രാജാവ് ഒരു കൂട്ടം കുട്ടികളെ പരിശീലിപ്പിച്ച് സ്വന്തം ബോഡി ഗാർഡ്സായി നിയമിക്കുന്നു. പിന്തുടർച്ചാവകാശിക്ക് വേണ്ടി രാജാവ് തന്റെ ഏറ്റവുമടുത്ത അനുയായിയെ രാജ്ഞിയോടൊപ്പം കിടക്ക പങ്കിടാൻ നിയോഗിക്കുന്നു. അവർ തമ്മിൽ ഒരു പ്രണയബന്ധം വളർന്നു വരുന്നത് രാജാവിനെ അസ്വസ്ഥനാക്കുന്നു. വിലക്കപ്പെട്ടിട്ടും പ്രകൃതിയുടെ ചോദനയിൽ തുടർന്നു വന്ന ആ ബന്ധം ഒരു തുറന്ന സംഘട്ടനത്തിലേക്ക് നയിക്കുന്നു.
ചരിത്രപരതയേക്കാൾ സിനിമയിൽ ഊന്നൽ നൽകിയിരിക്കുന്നത് കഥാപാത്രങ്ങളുടെ മാനസിക വ്യഥകൾക്കാണ്. സാമൂഹിക നിയന്ത്രണങ്ങളാൽ പരിപാലിക്കപ്പെടുന്ന സദാചാര നിയമങ്ങൾക്കു മേൽ നിയന്ത്രണം നഷ്ടപ്പെട്ട് മനസ്സിന്റെ ലോല വികാരങ്ങൾക്ക് അടിമപ്പെടുന്ന മനുഷ്യന്റെ അവസ്ഥയാണ് പ്രധാന പ്രമേയം. സദാചാരം ലംഘിച്ച് കൊണ്ട്, വിലക്കപ്പെട്ട പ്രണയത്തെ പിന്തുടരുന്നതും അവരുടെ ധാർമ്മിക – മാനസിക സംഘർഷങ്ങളും ആണ് ഉള്ളടക്കം.