എം-സോണ്‍ റിലീസ് – 861
ഭാഷ | കൊറിയൻ |
സംവിധാനം | Tae-gyun Kim |
പരിഭാഷ | പ്രവീൺ അടൂർ |
ജോണർ | കോമഡി, ഡ്രാമ, റൊമാൻസ് |
പേര് സൂചിപ്പിക്കുന്നപോലെ തന്നെ കോടീശ്വരനായ നായകൻ, വാക്കിലും പ്രവൃത്തിയിലും പണത്തിന്റെ അഹങ്കാരം മാത്രം കൈമുതൽ. പക്ഷേ പണക്കാരനായ നായകൻ അപ്രതീക്ഷിതമായി പത്ത് പൈസക്ക് ഗതിയില്ലാത്തവനായി മാറുന്നു. വെള്ളപ്പൊക്കത്തിൽ വെള്ളം കുടിക്കാൻ കിട്ടാത്തതുപോലുള്ള അവസ്ഥ. കോടീശ്വരനായി തുടരണമെങ്കിൽ അവന് ഒരു കടമ്പ കടക്കണം. അതെ കോളേജിൽ ചേർന്ന് പരീക്ഷകളെല്ലാം ജയിച്ച് ബിരുദവുമായെത്തണം എങ്കിൽ കൈവിട്ടുപോയതെല്ലാം തിരികെക്കിട്ടും, പക്ഷേ എല്ലാ സുഖങ്ങളും ലഭിക്കുന്ന സിറ്റിയിൽ നിന്നും വളരെയകലെയുള്ള ഒരു ഗ്രാമത്തിലെ കോളേജിലാണ് പഠിക്കേണ്ടത്. അവിടെയെത്തുന്ന അവൻ എങ്ങനെയും പഠിക്കാതെ സർട്ടിഫിക്കേറ്റ് നേടിയെടുക്കാൻ പതിനെട്ടടവുകളും പയറ്റുന്നു. ഇതിനിടയിലാണ് നായികയെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. പ്രണയം പിന്നെ അവന്റെ സ്വഭാവത്തെ അടിമുടി മാറ്റുന്നു. നിർദ്ധനയും അനാഥയുമായ കാമുകിയുടെ ജീവൻ തന്നെ അപകടത്തിലാകുന്ന സന്ദർഭത്തിൽ തന്റെ സർവ്വതും ത്യജിക്കേണ്ട അവസ്ഥയിലേക്കെത്തുന്നു നായകൻ. പിന്നീടുണ്ടാകുന്ന അതി വൈകാരികമായ സംഭവങ്ങൾ ഒരു കവിത പോലെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. Kim Tae-Gyun ന്റെ സംവിധാനത്തിൽ 2006 ൽ പുറത്തിറങ്ങിയ ചിത്രത്തിന് കൊറിയൻ ബോക്സോഫീസിലെ പണക്കിലുക്കത്തിന്റ കഥകൂടി പറയാനുണ്ട്.