A Tale of Two Sisters
എ ടേല്‍ ഓഫ് റ്റൂ സിസ്റ്റേഴ്സ് (2003)
എംസോൺ റിലീസ് – 391
ഭാഷ: | കൊറിയൻ |
സംവിധാനം: | Kim Jee-woon |
പരിഭാഷ: | ഷൈജു കൊല്ലം |
ജോണർ: | ആക്ഷൻ, ഹൊറർ, മിസ്റ്ററി |
ഹൊറർ സെകോളജിക്കൽ ഡ്രാമാ ശ്രേണിയിൽപെട്ട ഏറ്റവും പ്രശസ്തമായ കൊറിയൻ ചിത്രം. അമേരിക്കയിൽ തീയേറ്ററിൽ ആദ്യമായി പ്രദർശിപ്പിച്ച കൊറിയൻ ചിത്രമായ ടെയിൽ ഓഫ് ടു സിസ്റ്റേഴ്‌സും പറയുന്നതും മായക്കാഴ്ചയുടെ കഥയാണ് അതിനോടൊപ്പം ഒരു ഹൊറർ അന്തരീക്ഷവും ഈ സിനിമ നൽകുന്നു. മാനസികരോഗാശുപത്രിയിൽ നിന്നും തിരിച്ചു വരുന്ന സു-മി തന്‍റെ ഇളയ സഹോദരിയായ സു-യോണിനോടൊപ്പം വീട്ടിലേക്ക് തിരിച്ചുവരുന്നു. അവിടെ അവരുടെ ഇളയമ്മയുമായി ഈ സഹോദരികൾക്ക് ഒത്തുപോകാൻ സാധിക്കുന്നില്ല. അതോടൊപ്പം ചില അസാധാരണ അനുഭവങ്ങളും അവർക്ക് ആ വീട്ടിലുണ്ടാകുന്നു. തുടർന്ന് ഇളയമ്മയും സു-മിയുമായുള്ള സംഘർഷത്തിലൂടെ കടന്നുപോകുന്ന ഈ സിനിമ അവസാനം സു-മിയുടെ മായകാഴ്ചകളിലേയ്ക്ക് കൺതുറക്കുന്നു. എങ്കിലും ഈ സിനിമയലിൽ പലയിടത്തും യഥാർത്ഥകാഴ്ചകളും മായകാഴ്ചകളും ഇഴചേർന്ന വളരെ ഗഹനമായ ആവിഷ്‌കാരമായതുകൊണ്ട് വളരെ ശ്രദ്ധയോടെതന്നെ കാണേണ്ട ഒരു സിനിമാ അനുഭവമായി സംവിധായകൻ ഈ സിനിമയെ മാറ്റുന്നു.