Address Unknown
അഡ്രസ്‌ അണ്‍നോണ്‍ (2001)

എംസോൺ റിലീസ് – 211

ഭാഷ: കൊറിയൻ
സംവിധാനം: Kim Ki-duk
പരിഭാഷ: വിഷ്ണു വാസുദേവ് സുകന്യ
ജോണർ: ഡ്രാമ, വാർ

കൊറിയ രണ്ടായി പിളര്‍ന്ന് നോര്‍ത്ത് കൊറിയയും സൌത്ത് കൊറിയയും ആയതിന് ശേഷമുള്ള സൌത്ത് കൊറിയയുടെ മുഖമാണ് അഡ്രസ്സ് അണ്‍നോണ്‍. ആ കാലഘട്ടത്തില്‍ കൊറിയയില്‍ ഉണ്ടായിരുന്ന യു.എസ്സ് ആര്‍മി, യുദ്ധത്തില്‍ പങ്കെടുത്ത പട്ടാളക്കാരന്‍, കൊറിയക്കാരിക്ക് അമേരിക്കന്‍ പട്ടാളക്കരനില്‍ ഉണ്ടായ സങ്കരവര്‍ഗി, അമേരിക്കയിലേക്ക് തിരികെ പോയ ഭര്‍ത്താവിനെ കാത്തിരിക്കുന്ന കൊറിയന്‍ വനിത, സൗത്ത് കൊറിയക്ക് വേണ്ടി യുദ്ധം ചെയ്ത് നോര്‍ത്ത് കൊറിയയുടെ ആളായി മാറിയ പട്ടാളക്കാരന്‍ അയാളുടെ സൌത്ത് കൊറിയയില്‍ താമസിക്കുന്ന ഭാര്യയും മക്കളും, തുടങ്ങി നിരവധി കഥാപാത്രങ്ങളിലൂടെ കൊറിയയുടെ ഒരു കാലഘട്ടം നമുക്ക് ഈ ചിത്രത്തിലൂടെ കിം കി-ഡുക് പറഞ്ഞ് തരുന്നു.