എം-സോണ്‍ റിലീസ് – 1359
ഭാഷ | കൊറിയൻ |
സംവിധാനം | Yong-hwa Kim |
പരിഭാഷ | വിഷ്ണു നാരായൺ |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി |
ബുദ്ധമത വിശ്വാസിയായ ഒരാളുടെ മരണത്തിനു ശേഷം അയാളുടെ ആത്മാവിന് 49 ദിവസത്തിനുള്ളിൽ, 7 പാപങ്ങളുടെ വിചാരണ നേരിടേണ്ടി വരുകയും അതൊക്കെ വിജയിക്കുന്ന പക്ഷം അയാൾക്ക് പുനർജന്മം ലഭിക്കുകയും ചെയ്യും എന്നാണ് ബുദ്ധ മത വിശ്വാസം.
കിം-ജാ-വോങ്ങ് എന്നയാളുടെ മരണത്തോടെയാണ് ചിത്രം തുടങ്ങുന്നത്. മരണശേഷം മൂന്ന് ഗാര്‍ഡിയന്‍സ് അയാൾക്ക് കാവലായി വരുന്നു, അവരാണ് വിചാരണ സമയത്ത് അയാൾക്ക് വേണ്ടി വാദിക്കുന്നത്. കിം ജാ-വോങ്ങിന്റെ വിചാരണയിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. ഓരോരോ വിചാരണ വേളയിലൂടെ അയാളുടെ ജീവിതകഥ അവതരിപ്പിക്കുന്നു. ഭൂമിയിലെ ജീവിതവും മരണാനന്തര ജീവിതവും ചിത്രത്തില്‍ മികച്ച രീതിയില്‍ പറഞ്ഞിരിക്കുന്നു.