Always
ഓൾവേയ്സ് (2011)

എംസോൺ റിലീസ് – 862

ഭാഷ: കൊറിയൻ
സംവിധാനം: Il-gon Song
പരിഭാഷ: ഗിരി. പി. എസ്
ജോണർ: ആക്ഷൻ, ഡ്രാമ, റൊമാൻസ്
പരിഭാഷ

12171 ♡

IMDb

7.7/10

Movie

N/A

മർസെലിനോ എന്ന നായക കഥാപാത്രം ഏകാന്ത ജീവിതം തുടരുന്ന ഒരാൾ ആയിരുന്നു. അപ്രത്യക്ഷമായി അയാളുടെ ജീവിതത്തിലേക്ക് അന്ധയായ ഒരു പെൺകുട്ടി കടന്നു വരുകയും പിന്നീട് അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
പ്രധാന കഥാപത്രങ്ങളിൽ ഒരാൾ അന്ധത അനുഭവിക്കുന്നു എന്ന ഒരു മനോവിഷമം സിനിമ കാണുന്ന പ്രേക്ഷകരിൽ ഒരു നേരവും ഉണ്ടാവാത്ത വിധം മനോഹരമായി ചിത്രം കഥ പറയുന്നു. ബന്ധങ്ങളുടെ തീവ്രത ഇത്രയേറെ മികച്ചതാക്കി അവതരിപ്പിക്കാൻ കഴിയുമോ.., അത്രയേറെ ലളിതവും മികച്ചതുമായി തന്നെ സംവിധായന് അവതരിപ്പിക്കാൻ കഴിഞ്ഞു. കൊറിയയിലെ മികച്ച പ്രണയ ചിത്രങ്ങളുടെ കൂട്ടത്തിൽ എന്നും ഓർമിക്കപെടുന്ന ഒരു മനോഹര ചിത്രമാണ് Always.