April Snow
ഏപ്രിൽ സ്നോ (2005)

എംസോൺ റിലീസ് – 1475

ഭാഷ: കൊറിയൻ
സംവിധാനം: Hur Jin-ho
പരിഭാഷ: അരുൺ അശോകൻ
ജോണർ: ഡ്രാമ, റൊമാൻസ്
Download

2216 Downloads

IMDb

6.6/10

Movie

N/A

Hur jun-ho യുടെ സംവിധാനത്തിൽ Bae young-joon ഉം Son ye-jin ഉം മുഖ്യവേഷത്തിലെത്തുന്ന 2005 ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ ചിത്രമാണ് ഏപ്രിൽ സ്നോ.

ജീവിത പങ്കാളികളുടെ അപകടവിവരം അറിഞ്ഞാണ് ഇൻസുവും സിയോ യോങ്ങും ഹോസ്പിറ്റലിൽ എത്തുന്നത്. എന്നാൽ അവിടെ വെച്ച് അവരറിയുന്ന സത്യങ്ങൾ ഇരുവരേയും വല്ലാത്ത സംഘർഷത്തിലാക്കുന്നു. രണ്ടു പേരും ഇത്രയും നാളും വഞ്ചിക്കപ്പെടുകയായിരുന്നെന്ന സത്യം അവർ മനസ്സിലാക്കുന്നു. തുടർന്ന് അവർ തമ്മിൽ ഉടലെടുക്കുന്ന ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഏപ്രിൽ സ്നോ. നല്ലൊരു ഫീൽഗുഡ് അനുഭവം തന്നെ ഈ ചിത്രം പ്രേക്ഷകന് നൽകുന്നു.