എം-സോണ്‍ റിലീസ് – 2126

ഭാഷ | കൊറിയൻ |
സംവിധാനം | Myoungwoo Lee |
പരിഭാഷ | ജീ ചാങ്-വൂക്ക് |
ജോണർ | ആക്ഷൻ, കോമഡി, റൊമാൻസ് |
ഒരു വെബ്‌റ്റൂണിനെ അടിസ്‌ഥാനമാക്കി നിർമിച്ച കൊറിയൻ സീരീസ് ആണ് ബാക്ക്സ്ട്രീറ്റ് റൂക്കി. ചോയ് ദേ ഹ്യൂൻ ഒരു സൂപ്പർ മാർക്കറ്റ് മാനേജരാണ്. പെട്ടെന്നൊരു ദിവസം അയാളുടെ കടയിലേക്കു പാർട്ട് ടൈം ജോലിക്കാരിയായി ഒരു പെൺകുട്ടി കടന്നു വരുന്നു.
പിന്നീടുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് സീരീസിന്റെ ഇതിവൃത്തം. നായകന്റെയും നായികയുടെയും മറ്റ് അഭിനേതാക്കളുടെയും മികച്ച കെമിസ്‌ട്രി കൊണ്ട് ശ്രദ്ധേയമായ ബാക്ക് സ്ട്രീറ്റ് റൂക്കിയിൽ
പൾപ്പ് ഫിക്ഷൻ മുതൽ പാരസൈറ്റ് വരെയുള്ള സിനിമകളുടെയും പല പ്രശസ്തമായ കൊറിയൻ സീരീസുകളുടേയും റഫറൻസ് സീനുകൾ ഉണ്ട്.
ഓസ്കാർ വേദിയിൽ രാജ്യത്തിന്റെ അഭിമാനം ഉയർത്തിപ്പിടിച്ച
“പാരസൈറ്റ്” എന്ന സിനിമയുടെ സ്വാധീനം സീരീസിന്റെ പല എപ്പിസോഡുകളിലും കാണാം
നർമത്തിലൂടെയാണ് കഥ പറഞ്ഞു പോകുന്നതെങ്കിലും ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം, കുടുംബ ബന്ധങ്ങളുടെ വില, കൊറിയയിലെ കൺവീനിയന്റ് സ്റ്റോർ കൾച്ചർ, തുടങ്ങിയവയും സബ് പ്ലോട്ടുകളായി വരുന്നു. Slice of life, കോമഡി വിഭാഗത്തിൽ പെടുന്ന ഡ്രാമ മികച്ചൊരു എന്റർടെയ്നറാണ്