എം-സോണ് റിലീസ് – 2616
ഭാഷ | കൊറിയൻ |
സംവിധാനം | Kim Yu Sung |
പരിഭാഷ | ഹബീബ് ഏന്തയാർ |
ജോണർ | ഡ്രാമ |
വട്ടത്തിൽ ചവിട്ടിയാൽ നീളത്തിൽ ഓടുന്ന യാന്ത്രിക വിപ്ലവമായ സൈക്കിൾ കൊണ്ട്, ജപ്പാൻ കോളനിവാഴ്ചയിൽ അടിച്ചമർന്ന കൊറിയൻ ജനങ്ങളുടെ മനസ്സിൽ പോരാട്ടവീര്യത്തിന്റെ വിത്ത് പാകാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ, അത് “ഉഹ്മ് ബോക്-ദോങ്” എന്ന ഇതിഹാസമായ ആ ഒരൊറ്റ പേരു കൊണ്ട് മാത്രമാണ്.
1910 ലെ കൊറിയയിലെ ജപ്പാൻ കോളനിവാഴ്ച കാലത്താണ് കഥ നടക്കുന്നത്. സൈക്കിൾ കാണുമ്പോൾ അത്ഭുതം തോന്നുന്ന ആ ഗ്രാമത്തിലേക്ക് അനിയൻ, തന്റെ തുടർ പഠനത്തിനായി അച്ഛൻ നൽകിയ പണം കൊണ്ട്, ചേട്ടൻ ബാേക്-ദോങിന് തന്റെ ചിരകാല സ്വപ്നമായ സൈക്കിൾ എടുത്തു കൊടുക്കുന്നു. എന്നാൽ അതിനിപ്പറെ അത് മോഷണവും പോകുന്നു. ഇതറിഞ്ഞ അച്ഛൻ ബോക്-ദോങിനെ പൊതിരെ തല്ലി. അച്ഛന്റെ ഉപദ്രവം സഹിക്കവയ്യാതെയും, പണമുണ്ടാക്കാനുമായി വീടുവിട്ടിറങ്ങിയ ബോക്-ദോങ് തലസ്ഥാനനഗരിയിൽ എത്തിപ്പെടുകയാണ്. അവിടെ യാദൃച്ഛികമായി ഒരു സൈക്കിൾ മത്സരത്തിൽ പങ്കെടുക്കുകയും, ജപ്പാൻ ഗവർണർ ജനറൽ ബുസാനിൽ നടത്തുന്ന സൈക്കിൾ റേസിംഗ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും ചെയ്യുന്നു. അവിടുന്ന് ബോക്-ദോങിന്റെ തലവര തന്നെ മാറുകയാണ്. താനറിയാതെ തന്റെ പെഡലുകളുടെ കറക്കം 20 ദശലക്ഷം ജോസോൺ ഹൃദയങ്ങളിൽ പ്രതിധ്വനിക്കുന്നുണ്ടെന്ന് ബോക്-ദോങ് തിരിച്ചറിയുകയാണ്. അതോടെ കൊറിയൻ സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ വീര്യം കൂടുകയും, വളർന്നു വരുന്ന തലമുറയുടെ ചുണ്ടുകളിൽ പോലും “ഉഹ്മ് ബോക് ദോങ്” എന്ന നാമത്തിന് താളം രൂപപ്പെടുകയുമാണ്.
1892 ൽ ജനിച്ച Uhm Bok Dong എന്ന ഇതിഹാസ താരത്തിന്റെ വിജയത്തിന്റെയും പോരാട്ടത്തിന്റെയും ജീവിതകഥയാണ് 2019 ൽ കിം യൂ സാേങിന്റെ സംവിധാനത്തിൽ ഇറങ്ങിയ
“ബൈസൈക്കിൾ കിങ് ഉഹ്മ് ബോക്-ദോങ്” എന്ന ചലചിത്രം പറയുന്നത്.