Canola
കനോള (2016)

എംസോൺ റിലീസ് – 1940

ഭാഷ: കൊറിയൻ
സംവിധാനം: Hong-Seung Yoon
പരിഭാഷ: വിവേക് സത്യൻ
ജോണർ: ഡ്രാമ
Download

2970 Downloads

IMDb

7.4/10

Movie

N/A

ഹോംഗ് ഗ്യെ-ചുൻ (യൂൻ യു-ജംഗ്) ജെജു ദ്വീപിൽ ഒരു ‘ഹാനിയോ’ (female diver) ആയി
ജീവിതം നയിക്കുകയാണ്. താന്‍ ജീവനു തുല്യം സ്നേഹിക്കുന്ന കൊച്ചുമോള്‍ ലീ ഹ്യേ-ജിയേ               (കിം ഗോ-യൂൻ) ഒരു ദിവസം ചന്തയില്‍ വച്ച് അവര്‍ക്ക് നഷ്ടപ്പെടുന്നു. 12 വര്‍ഷങ്ങള്‍ക്ക് ശേഷം
അവിചാരിതമായി ഒത്തുചേരുന്ന അമ്മൂമ്മയുടെയും,കൊച്ചുമോളുടെയും ജീവിതത്തില്‍ പിന്നീട് നടക്കുന്ന
സംഭവങ്ങളാണ് ഹൃദയസ്പര്‍ശിയായി ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്. ജെജു ദ്വീപിലെ അതിമനോഹരങ്ങളായ കാഴ്ചകള്‍ കൊണ്ട് സമ്പന്നമാണ് ഈ ചിത്രം.

സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ കടുകു പാടങ്ങളില്‍ തുടങ്ങി അവിടെത്തന്നെ അവസാനിക്കുന്ന ഈ കൊച്ചു ചിത്രത്തില്‍, ഇന്ന് നമുക്കിടയില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന സ്നേഹബന്ധങ്ങളുടെ മൂല്യം എത്രത്തോളം വലുതാണെന്ന്  കാണിച്ചുതരുന്നുണ്ട്. അമ്മൂമ്മയായി അഭിനയിച്ച യൂൻ യു-ജംഗിന്‍റെ അതുല്യമായ പ്രകടനം ആരുടേയും കണ്ണുനിറപ്പിക്കും.