Circle
സർക്കിൾ (2017)

എംസോൺ റിലീസ് – 2155

Download

5012 Downloads

IMDb

7.9/10

Movie

N/A

2017ൽ ഇറങ്ങിയ ഒരു ദക്ഷിണ കൊറിയൻ സയൻസ് ഫിക്ഷൻ ടെലിവിഷൻ സീരീസ് ആണ് സർക്കിൾ. 2007ൽ കഥയിലെ നായകന്മാരായ ഇരട്ട സഹോദരന്മാരും അവരുടെ അച്ഛനും ഭൂമിയിലേക്ക് എത്തിയ ഒരു മനുഷ്യ രൂപത്തിലുള്ള അന്യഗ്രഹജീവിയെ കാണുന്നു. ശേഷം അത് അവരുടെ ജീവിതം എങ്ങനെ മാറ്റി മറിക്കുന്നു എന്നതാണ് ഈ സീരീസ്. അവസാന എപ്പിസോഡ് ഒഴികെ ബാക്കി എപ്പിസോഡുകൾ 2 ഭാഗങ്ങൾ ആയിട്ടാണ് കാണിക്കുന്നത്. 2017ൽ നടക്കുന്ന ഭാഗം 1: “ബീറ്റാ പ്രൊജക്റ്റ് “എന്നും, 2037ൽ നടക്കുന്ന ഭാഗം2 : “എ ഗ്രേറ്റ്‌ ന്യൂ വേൾഡ്” എന്നുമായി കാണാം. കുറ്റ കൃത്യങ്ങൾ ഇല്ലാത്തൊരു ലോകം നമ്മുടെയെല്ലാം സ്വപ്നമായിരിക്കും, അങ്ങനെയൊരു ലോകത്തിലേക്കുള്ള ടെക്നോളജിയാണ് അന്യഗ്രഹത്തിൽ നിന്നും ഭൂമിയിലേക്ക് എത്തുന്നത്. നൂതന അന്യഗ്രഹ സാങ്കേതിക വിദ്യ ലോകത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്നതാണ് 2037ൽ കാണാൻ സാധിക്കുന്നത്.
തികച്ചും ത്രില്ലിംഗ് ആയി പോവുന്ന എല്ലാ എപ്പിസോഡുകളും പ്രേക്ഷകരെ പിടിച്ചിരുത്തും.
മൊത്തം 12 എപ്പിസോഡുകൾ ഉള്ള ഈ സീരീസ് ഒരു സീസൺ മാത്രമാണ് ഉള്ളത്.