എം-സോണ്‍ റിലീസ് – 1855
ഭാഷ | കൊറിയൻ |
സംവിധാനം | Hong-soo Park |
പരിഭാഷ | ജിതിൻ.വി |
ജോണർ | ആക്ഷൻ, ഡ്രാമ |
ഏല്പിച്ച ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തിയ നോർത്ത് കൊറിയൻ സ്പൈ ഏജന്റ് ലീ യങ്-ഹോ യെ സ്വന്തം ഗവണ്മെന്റ് ചതിയിലൂടെ കൊലപ്പെടുത്തുന്നു. ദൗത്യം പൂർത്തീകരിക്കപ്പെട്ടില്ല എന്ന കുറ്റമാരോപിച്ച് ലീ യങ്-ഹോ യുടെ മക്കളായ മ്യുങ്-ഹൂനിനേയും അവന്റെ സഹോദരി ലീ ഹൈ-ഇന്നിനേയും നോർത്ത് കൊറിയൻ ഗവണ്മെന്റ് തടവിലാക്കുന്നു. അവരുടെ അച്ഛനെ ഏല്പിച്ചിരുന്ന ദൗത്യം പൂർത്തീകരിച്ച് തിരിച്ചെത്തിയാൽ അവനെയും അവന്റെ സഹോദരിയേയും വെറുതെ വിടാമെന്ന് നോർത്ത് കൊറിയൻ ഗവണ്മെന്റ് മ്യുങ് -ഹൂനിന് വാക്ക് കൊടുക്കുന്നു. തന്റെ പെങ്ങളെ രക്ഷിക്കാൻ വേണ്ടി മ്യുങ്-ഹൂൻ സൗത്ത് കൊറിയയിലേക്ക് ഒരു സ്പൈ ഏജന്റ് ആയി യാത്ര തിരിക്കുന്നിടത്താണ് ചിത്രം കഥ പറഞ്ഞു തുടങ്ങുന്നത്.
2013 ൽ പാർക്ക് ഹോങ്-സൂ വിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘കമിറ്റ്മെന്റ് ‘. വൈകാരികമായ രംഗങ്ങളോടൊപ്പം ചേർന്ന് നിൽക്കുന്ന മികവുറ്റ ആക്ഷൻ സീക്വൻസുകളാണ് ചിത്രത്തിന്റെ മുഖ്യ ആകർഷണം.