എം-സോണ്‍ റിലീസ് – 1448
ത്രില്ലർ ഫെസ്റ്റ് – 55

ഭാഷ | കൊറിയൻ |
സംവിധാനം | Seong-Tae Lee |
പരിഭാഷ | അർജുൻ വാര്യർ |
ജോണർ | ആക്ഷൻ, ക്രൈം |
Ma Dong Seok അഭിനയിച്ചു 2016 ൽ പുറത്തുവന്ന കൊറിയൻ ചിത്രമാണ് Derailed. ഒരു റിയലിസ്റ്റിക് കഥാരീതിയാണ് ചിത്രത്തിൽ സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ തന്നെ വലിയ സസ്പെൻസ് എലെമെന്റ്സൊ അത്ഭുതങ്ങളോ ഒന്നുമില്ലെങ്കിൽ തന്നെയും, പ്രേക്ഷകരെ ഒരു സീനും സ്കിപ് ചെയ്യാതെ കണ്ടിരിപ്പിക്കുന്നതിൽ സിനിമയിലൂടെ അണിയറ പ്രവർത്തകർ വിജയിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ നടക്കുന്ന സംഭവവികാസങ്ങളാണ് കഥയുടെ ഇതിവൃത്തം. ഒരോരുത്തരും അവർക്ക് പ്രിയപ്പെട്ടതിനെ സംരക്ഷിക്കുവാൻ ശ്രമിക്കും തോറും തെറ്റും ശരിയും വെറും അക്ഷരങ്ങൾ മാത്രമാകുകയാണ്.