Forgotten
ഫൊര്‍ഗോട്ടണ്‍ (2017)

എംസോൺ റിലീസ് – 743

ഭാഷ: കൊറിയൻ
സംവിധാനം: Jang Hang-jun
പരിഭാഷ: അരുൺ അശോകൻ
ജോണർ: മിസ്റ്ററി, ത്രില്ലർ

“എന്‍റെ ജ്യേഷ്ഠനെയാണ് അവർ തട്ടിക്കൊണ്ടു പോയിരിക്കുന്നത്. ബ്ലാക്ക്മെയിൽ ചെയ്തു ഞങ്ങളുടെ പക്കൽ നിന്നും പണം വാങ്ങാനായുള്ള ഫോൺ കോളിനായി ഒരുപാട് നാൾ കാത്തിരുന്നു. ഫലമുണ്ടായില്ല. ദിവസങ്ങൾക്കു ശേഷം ജ്യേഷ്ഠൻ തിരിച്ചെത്തി. അടക്കാനാവാത്ത സന്തോഷം തോന്നി. പക്ഷെ തിരിച്ചെത്തിയതിനു ശേഷമുള്ള അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ സംശയകരമായി എന്തോ ഉള്ളത് പോലെ.. ഒരുപാട് ചോദ്യങ്ങൾ എന്‍റെ ചുറ്റും ഉയരുന്നു..”

ട്വിസ്റ്റുകളും എമോഷന്‍സും നിറഞ്ഞ ഒരു കൊറിയന്‍ ചലച്ചിത്രം