H
എച്ച് (2002)

എംസോൺ റിലീസ് – 661

IMDb

5.8/10

2002 -ൽ ലീ ജ്യോങ് ഹോക്ക് രചനയും സംവിധാനവും ചെയ്ത് പുറത്തിറങ്ങിയ ദക്ഷിണ കൊറിയൻ ഹൊറർ ത്രില്ലർ ചലച്ചിത്രമാണ് “എച്ച്”.
22 വയസുള്ള ഷിൻ ഹ്യൂൻ ഗർഭിണികളെ ലക്ഷ്യമിട്ട് കൊലപാതകങ്ങൾ നടത്തിയതിന് ശേഷം പോലീസിന് കീഴടങ്ങുന്നു. എന്നാൽ 10 മാസങ്ങൾക്ക് ശേഷം ഷിൻ ഹ്യൂനിന്റെ അതേ രീതികൾ പിന്തുടരുന്ന ഒരു അനുകരണ കൊലയാളി പ്രത്യക്ഷപ്പെടുന്നു. കാങ്, കിം എന്നീ ഡിക്ടറ്റീവുമാർ കേസ് അന്വേഷണവും ആരംഭിക്കുന്നു.
തുടർന്നുള്ള അന്വേഷണത്തിൽ ഡിക്ടറ്റീവ് കിം കണ്ടെത്തുന്ന സത്യം ഏവരെയും ഞെട്ടിക്കുന്നതായിരുന്നു.സിനിമയുടെ പേരായ “എച്ച്” എന്ന അക്ഷരം എന്താണ് ഉദ്ദേശിക്കുന്നതെന്ന് അവസാനം കിം കണ്ടെത്തുന്നു.