Hidden Face
ഹിഡൻ ഫേസ് (2024)

എംസോൺ റിലീസ് – 3626

ഭാഷ: കൊറിയൻ
സംവിധാനം: Kim Dae-woo
പരിഭാഷ: അഗ്നിവേശ്
ജോണർ: മിസ്റ്ററി, ത്രില്ലർ

സങ്-ജിൻ, ഒരു ഓർക്കസ്ട്രയുടെ മ്യൂസിക്ക് കണ്ടക്ടറാണ്. അദ്ദേഹത്തിന്റെ പ്രതിശ്രുത വധുവും, കമ്പനി ഡയറക്ടറുടെ മകളുമായ സൂ-യോൺ, പെട്ടന്നൊരു ദിവസം ഒരു വീഡിയോ റെക്കോർഡ് ചെയ്ത് വെച്ച് അപ്രത്യക്ഷയാകുന്നു.

ഓർക്കസ്ട്രയിൽ സൂ-യോണിന്റെ വിടവ് നികത്താനായി, മി-ജൂ എന്നൊരു യുവതി അവരുടെ ഓർക്കസ്ട്രയുടെ ഭാഗമാകുന്നു. മി-ജൂ, സങ്-ജിനുമായി അടുക്കുന്നതോടെ കഥ ഒരു ഇറോട്ടിക്ക് ത്രില്ലർ മൂഡിലേക്ക് മാറുന്നു.

പക്ഷേ, സ്വയം ഒരുക്കിയൊരു കെണിയിൽ പെട്ട്, വെറും കാഴ്ചക്കാരി മാത്രമായി സൂ-യോൺ കൈയ്യകലത്ത് തന്നെയുണ്ടെന്ന് സങ്-ജിൻ മനസിലാക്കുന്നില്ല.