എം-സോണ്‍ റിലീസ് – 1699

ഭാഷ | കൊറിയൻ |
സംവിധാനം | Won-sub Choi |
പരിഭാഷ | വിവേക് സത്യൻ |
ജോണർ | ആക്ഷൻ, കോമഡി |
തൊഴിലിലും,കുടുംബ ജീവിതത്തിലും പരാജയത്തിന്റെ കയ്പുനീർ കുടിച്ച് ദിവസങ്ങൾ തള്ളി നീക്കുന്ന നായകൻ, ഒരു വെബ്ടൂൺ ആർടിസ്റ്റ് ആണ്. മകളുടെ നിർദേശപ്രകാരം അയാളുടെ സ്വന്തം ജീവിതകഥ, മദ്യലഹരിയിൽ വെബ്ടൂണിൽ ചിത്രീകരിക്കുകയും അയാളുടെ ഭാര്യ അയാളറിയാതെ അത് ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു.
‘സ്പെഷ്യൽ ഏജന്റ് ജൂൺ’ എന്ന ഈ വെബ്ടൂൺ ഓൺലൈനിൽ വൈറൽ ആവുന്നതോടൊപ്പം, നാഷണൽ ഇന്റലിജൻസ് സെർവിസിൽ (NIS) മുൻകാല ഏജന്റ് ആയിരുന്ന, ഏജന്റ് ജൂണിന്റെ ജീവിതം ആകെ കുഴപ്പത്തിലാവുകയും ചെയ്യുന്നു .
ആക്ഷനും,കോമഡിയും കലർന്ന ഈ കൊറിയൻ ചിത്രം മികച്ച ഒരു എന്റർടൈനർ തന്നെയാണ്.