Holy Night: Demon Hunters
ഹോളി നൈറ്റ്‌: ഡീമണ്‍ ഹണ്ടേഴ്സ് (2025)

എംസോൺ റിലീസ് – 3514

ഭാഷ: കൊറിയൻ
സംവിധാനം: Lim Dae-hee
പരിഭാഷ: ഹബീബ് ഏന്തയാർ
ജോണർ: ആക്ഷൻ, ഫാന്റസി, ഹൊറർ
IMDb

4.9/10

Movie

N/A

ബിഗ്പഞ്ച് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോൺ ലിയുടെ സ്ക്രീൻ പ്ലേയിൽ, ലിം ദേ ഹീ തിരക്കഥയും സംവിധാനവും ചെയ്ത് 2025 ൽ ഇറങ്ങിയ ഡോൺലി നായകനായ എത്തിയ ആക്ഷൻ ഹൊറർ സിനിമയാണ് ഹോളി നൈറ്റ്: ഡീമൺ ഹണ്ടേഴ്സ്.

ദുഷ്ട ആത്മാക്കളെ ആവാഹിച്ച് കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും സൃഷ്ടിച്ച് നഗരത്തെ ഭീതിയിലാക്കുന്ന ഒരു സംഘം പ്രത്യക്ഷപ്പെടുന്നു. നിയമപാലകർ നിസ്സഹായരാവുമ്പോൾ, നിവർത്തികേടുകൊണ്ട് പോലീസുകാർക്ക് പോലും എപ്പോഴത്തെയും പോലെ അയാളുടെ സഹായം തേടേണ്ടിവരുന്നു. ഹോളി നൈറ്റ് എന്ന് അറിയപ്പെടുന്ന മൂന്നംഗ ഡീമൺ ഹണ്ടേഴ്സിനെ അവർ സഹായത്തിനായി സമീപിക്കുന്നു.

ഉരുക്കു മുഷ്ടിയുള്ള ബാവോ, സാത്താന്മാരെ തളച്ചിടാൻ കഴിവുമുള്ള ഷാരോൺ, കൂട്ടിന് സാങ്കേതിക സഹായത്തിനായി കിം. അങ്ങനെയിരിക്കെ ഒരിക്കൽ ഒരു ഡോക്ടർ സഹായം ചോദിച്ചു ഇവരുടെ അടുക്കലേക്ക് വരുന്നു. തൻ്റെ അനിയത്തിക്ക് നടക്കുന്ന അപ്രതീക്ഷിതമായ സംഭവങ്ങളുടെ കാരണം തിരക്കിയും അതിനുള്ള പരിഹാരവും തേടിയായിരുന്നു അവർ ഹോളി നൈറ്റിൽ എത്തിയത്. എന്നാൽ ആദ്യം അവരത് നിഷേധിക്കുന്നു. പക്ഷേ കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കിയ മൂവർ സംഘം പിന്നീട് നടത്തുന്ന സാത്താൻ വേട്ട തന്നെയാണ് ഈ സിനിമ. പക്ഷേ മറ്റുള്ള സിനിമകളിൽ നിന്ന് വ്യത്യസ്തമായി ഡോൺലി ആരാധകർക്ക് കൊണ്ടാടാൻ ഉള്ളതാണ് ഈ സിനിമയും.

ആക്ഷൻ പ്രേമികൾ ഒരിക്കലും മിസ്സാക്കാൻ പാടില്ലാത്ത ചിത്രം ഡോൺ ലീയുടെ സ്ഥിരം വൺ ലൈൻ കോമഡികൾ കൊണ്ടും സമ്പന്നമാണ്. ഹൊറർ ആയിട്ടുകൂടി ഇടയ്ക്കിടെയുള്ള ആക്ഷൻ രംഗങ്ങളും പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്ന ആക്ഷൻ കൊറിയോഗ്രഫിയും ചിത്രത്തെ വേറിട്ട് നിർത്തുന്നു.