If You Wish Upon Me [K-Drama]
ഇഫ് യൂ വിഷ് അപ്പോൺ മി [കെ-ഡ്രാമ] (2022)

എംസോൺ റിലീസ് – 3124

ഭാഷ: കൊറിയൻ
സംവിധാനം: Yong-wan Kim
പരിഭാഷ: ജീ ചാൻ-വൂക്ക്
ജോണർ: ഡ്രാമ, റൊമാൻസ്
Download

6395 Downloads

IMDb

8/10

Series

N/A

യൂൻ ഗ്യോ രേ എന്ന ചെറുപ്പക്കാരൻ ജീവിതത്തിന്റെ നല്ലൊരു പങ്ക് കഴിച്ചു കൂട്ടിയത് അനാഥാലയത്തിലും പിന്നെ ജയിലിലുമായിരുന്നു.ഒരിക്കൽ ട്രാഫിക് നിയമ ലംഘനത്തിൻ്റെ പേരിൽ, കോടതി വിധിച്ച ശിക്ഷാ നടപടിയുടെ ഭാഗമായി കമ്യൂണിറ്റി സർവീസ് ചെയ്യാനായി ഗ്യോ രേ അവസാനം എത്തപ്പെട്ടത് ഒരു ഹോസ്പിസ് ഹോസ്പിറ്റലിൽ.

മരണാസന്നരായ രോഗികളുടെ അവസാന ആഗ്രഹം സഫലമാക്കുന്ന, “വിഷ് ഗ്രാൻ്റിങ്ങിന്റെ അവഞ്ചേഴ്സ്” എന്ന് സ്വയം വിശേഷിപ്പിക്കുന്ന “ടീം ജീനി” യുടെ ഭാഗമായി ക്യാപ്റ്റൻ കാങ് തേ ഷിക്കിൻ്റെ കീഴിൽ നിർബന്ധിത കമ്യൂണിറ്റി സർവീസ് നടത്താൻ അയാൾ നിയോഗിക്കപ്പെടുന്നു. എന്നാൽ സ്വാർത്ഥതയും തന്നിഷ്ടവും നിറഞ്ഞ പെരുമാറ്റം മൂലം ടീം അംഗങ്ങൾക്കും രോഗികൾക്കും അയാളൊരു തലവേദനയായി മാറുന്നു.

ജീവിതത്തോടുള്ള വെറുപ്പ് മൂലം മനസ്സ് തുറന്ന് ചിരിക്കാൻ പോലും കഴിയാതെയാണ് അവിടെ എത്തുന്നതെങ്കിലും, രോഗികളോട് ഇടപഴകി അവരുടെ അവസാന ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുന്നതിലൂടെ തൻ്റെ ജീവിതത്തിന്റെ അർത്ഥവും ലക്ഷ്യവും പതിയെ യൂൻ ഗ്യോ രേ കണ്ടെത്തുന്നു.

മരണത്തേക്കാൾ തന്നെ ഭയപ്പെടുത്തുന്നത് ജീവിതമാണ് എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന യൂൻ ഗ്യോ രേ അവസാനം ജീവിതത്തിന്റെ മഹത്വവും സൗന്ദര്യവും കണ്ടെത്തുന്നിടത്താണ് “ഇഫ് യൂ വിഷ് അപ്പോൺ മി” എല്ലാത്തരത്തിലും ഒരു ഹീലിങ് ഡ്രാമ ആയി മാറുന്നത്. കിം യോങ് വാനിന്റെ സംവിധാനത്തിൽ 2022 ൽ പുറത്തിറങ്ങിയ ഈ ഡ്രാമയിൽ ജീ ചാങ് വൂക്, സങ് ദോങ് ഇൽ, ചോയ് സൂ യങ് എന്നിവർ ജീവൻ നൽകിയ പ്രധാന കഥാപാത്രങ്ങളുടെ കെമിസ്ട്രി എടുത്ത് പറയേണ്ടതാണ്.