എം-സോണ്‍ റിലീസ് – 1965
ഭാഷ | കൊറിയൻ |
സംവിധാനം | Young-hoon Park |
പരിഭാഷ | ഷൈജു എസ് |
ജോണർ | കോമഡി, ഡ്രാമ, മ്യൂസിക് |
പ്രശസ്തനായ മുൻകാല ഡാൻസർ നാ യങ്-സേ ഒരു ഡാൻസ് മത്സരത്തിൽ എതിരാളിയായ ഡാൻസർ ഹ്യുൻ-സൂവിന്റെ ചതിയിൽ കാലിന് പരിക്കേറ്റ് ഒന്നിനുമാവാതെ വിശ്രമജീവിതം നയിക്കുകയാണ്. എന്നാൽ സുഹൃത്തും ഡാൻസ് സ്റ്റുഡിയോ മാനേജറുമായ മാ സങ്-ഡൂവിന്റെ നിർദേശപ്രകാരം യങ്-സേ ഒരു തിരിച്ചു വരവിന് തയ്യാറാവുകയാണ്. ഡാൻസ് പങ്കാളിയായി സങ്-ഡൂ, ചൈനയിൽ നിന്നും പേര് കേട്ട ഒരു ഡാൻസറായ ജാങ് ഷെ-റിൻനെ വരുത്തുന്നു.
ഷെ-റിന് ഡാൻസ് ഒട്ടും അറിയില്ലെന്നും യഥാർത്ഥ ഡാൻസർ അവളുടെ ചേച്ചി ജാങ് ഷെ-മിൻ ആണെന്നുമുള്ള ഞെട്ടിക്കുന്ന സത്യം വൈകാതെ തന്നെ യങ്-സേ മനസ്സിലാക്കുന്നു. ആദ്യപടിയെന്നോണം അവളെ ഒഴിവാക്കുമെങ്കിലും, അവൾ പിന്നീട് എത്തിപ്പെടുന്ന മോശം സാഹചര്യങ്ങൾ മനസ്സിലാക്കി യങ്-സേ അവളെ കൂട്ടിക്കൊണ്ട് വരുന്നു. തുടർന്ന് അവളുടെ അഭ്യർത്ഥന പ്രകാരം യങ്-സേ അവളെ ഡാൻസ് പഠിപ്പിക്കാൻ തുടങ്ങുന്നു. എന്നാൽ അവരെ കാത്തിരുന്നത് അവർ ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവവികാസങ്ങളായിരുന്നു.
വളരെ പതിഞ്ഞ താളത്തിൽ പറഞ്ഞു പോകുന്ന സംഗീതവും നൃത്തവുമെല്ലാം ചേർത്ത് 2005ൽ പുറത്തിറക്കിയ ‘ഇന്നസെന്റ് സ്റ്റെപ്പ്സ്‘ എന്ന ഈ കൊറിയൻ ചിത്രത്തിൽ നായകനായി Keon-hyeong Park ഉം, നായികയായി “രാജ്യത്തിന്റെ കുഞ്ഞനിയത്തി” എന്ന് കൊറിയക്കാർ സ്നേഹത്തോടെ വിളിക്കുന്ന Geun-young Moon ഉം അഭിനയിച്ചിരിക്കുന്നു. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് Young-hoon Park ആണ്.