Innocent witness
ഇന്നസന്റ് വിറ്റ്നസ് (2019)
എംസോൺ റിലീസ് – 1813
ഭാഷ: | കൊറിയൻ |
സംവിധാനം: | Lee Han |
പരിഭാഷ: | സുഹൈൽ ബഷീർ |
ജോണർ: | ക്രൈം, ഡ്രാമ |
ലീ ഹാന്റെ സംവിധാനത്തിൽ 2019-ൽ പുറത്തിറങ്ങിയ ഡ്രാമ, ത്രില്ലെർ ഗണത്തിൽപെടുത്താവുന്ന ഒരു സൗത്ത് കൊറിയൻ മൂവിയാണ് ഇന്നസന്റ് വിറ്റ്നസ്.
ഇതിൽ പ്രധാനവേഷം കൈകാര്യം ചെയ്തിരിക്കുന്നത് jung woo-sung, kim hyang gi എന്നിവരാണ്.
വൃദ്ധനായ ഒരു മനുഷ്യൻ കൊല്ലപ്പെടുകയും അയാളുടെ വേലക്കാരിയെ കുറ്റം ആരോപിച്ചു അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു.
കേസിലെ ഏകസാക്ഷി ഓട്ടിസം ബാധിതയായ കൗമാരക്കാരി ജി വൂ ആണ്. പ്രതിഭാഗം വക്കീലായ സൂൺ ഹോ എങ്ങനെയും തന്റെ കക്ഷിയെ രക്ഷിക്കാൻ നോക്കുന്നു. പിന്നീട് നടക്കുന്ന ഉദ്വേഗഭരിതമായ സംഭവവികാസങ്ങളാണ് സിനിമ പറയുന്നത്. 2019 ലെ ധാരാളം അക്കാദമി അവാർഡുകൾ കരസ്ഥമാക്കിയ ചിത്രം കൂടി ആണിത്.