Jail Breakers
ജയിൽ ബ്രേക്കേഴ്സ് (2002)

എംസോൺ റിലീസ് – 2110

ഭാഷ: കൊറിയൻ
സംവിധാനം: Sang-Jin Kim
പരിഭാഷ: കെ-കമ്പനി
ജോണർ: ആക്ഷൻ, കോമഡി
Download

7517 Downloads

IMDb

6.2/10

Movie

N/A

ഒരു പ്രത്യേക സാഹചര്യത്തിൽ ജയിൽ ചാടാൻ നിർബന്ധിതരാവുന്ന 2 തടവുപുള്ളികളാണ് യൂ ജേ-പിൽ ഉം, ചോയ് മൂ-സൂക്ക് ഉം. അങ്ങനെ ഒരു രാത്രിയിൽ വളരെ കഷ്ടപ്പെട്ട് അവർ ഇരുവരും ആ ജയിൽ ചാട്ടം പൂർത്തിയാക്കുന്നു.എന്നാൽ പിറ്റേന്ന് പുലർച്ചെ പത്രത്തിൽ നിന്നും അവരാ സത്യം മനസിലാക്കുന്നു, തൊട്ടടുത്ത ദിവസം സ്വാതന്ത്ര്യദിനത്തിൽ പൊതുമാപ്പ് നൽകി വിട്ടയക്കുന്നവരുടെ കൂട്ടത്തിൽ അവരുടെ പേരും ഉണ്ടായിരുന്നു. അതറിയാതെ ആണവർ കഷ്ടപ്പെട്ട് ജയിൽ ചാടിയത്. അതേ സമയം ഇവർ ജയിൽ ചാടിയത് മനസ്സിലാവുന്ന ജയിൽ അധികൃതർക്ക് കൂനിന്മേൽ കുരു എന്നത് പോലെ, തൊട്ടടുത്ത ദിവസം ഉയർന്ന ഉദ്യോഗസ്ഥന്മാരുടെ അപ്രതീക്ഷിതമായ ജയിൽ സന്ദർശനവും ഇൻസ്‌പെക്ഷ്നും മറ്റൊരു വെല്ലുവിളിയാവുന്നു. അങ്ങനെ ഇരു കൂട്ടർക്കും ജയിൽ ചാട്ടക്കാർ തിരിച്ച് ജയിലിൽ എത്തേണ്ടത് അത്യാവശ്യമാകുന്ന ഘട്ടത്തിൽ, തുടർന്ന് എന്തൊക്കെ സംഭവിക്കും എന്നുള്ളതാണ് കഥ…

Memoir of a Murderer എന്ന സിനിമയിലൂടെ നമ്മെ വിസ്മയിപ്പിച്ച Sol Kyung-gu എന്ന നടനാണ് യൂ ജേ-പിൽ ആയി വേഷമിടുന്നത്. ചോയ് മൂ-സൂക്ക് ആയി Cha Seung-won ഉം. ഇരുവരുടെയും ഗംഭീര കോമഡി പെർഫോമൻസ് ആണ് സിനിമയിൽ ഉടനീളം… ഒപ്പം The Pirates, Luck Key തുടങ്ങിയ സിനിമകളിലൂടെ നമുക്കൊക്കെ പ്രിയങ്കരനായ, നമ്മുടെ സ്വന്തം Yoo Hai-Jin അണ്ണനും ഒരു ശ്രദ്ധേയ വേഷത്തിൽ ഉണ്ട്.