എം-സോണ്‍ റിലീസ് – 1956
ഭാഷ | കൊറിയൻ |
സംവിധാനം | Kim Do-Young |
പരിഭാഷ | ലിജേഷ് കരുണാകരൻ |
ജോണർ | ഡ്രാമ |
ദക്ഷിണ കൊറിയൻ നോവലിസ്റ്റ് ചോ നാം-ജൂ എഴുതിയ ‘കിം ജി-യോങ്, ബോൺ 1982’ എന്ന ഏറെ വിവാദം സൃഷ്ടിച്ച ഫെമിനിസ്റ്റ് പുസ്തകത്തിനെ അടിസ്ഥാനമാക്കി അതേ പേരിൽ ഇറങ്ങിയ കൊറിയൻ ചിത്രമാണിത്.
ഒരു യാഥാസ്ഥിതിക പുരുഷാധിപത്യ സമൂഹത്തിൽ സജീവമായും നിഷ്ക്രിയമായും സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് സിനിമയുടെ വിഷയം.
കുഞ്ഞുണ്ടായ ശേഷം കരിയർ ഉപേക്ഷിച്ച് കുഞ്ഞിനെ നോക്കി ഒതുങ്ങിക്കൂടേണ്ടി വരുന്ന, മുപ്പത് വയസിനടുത്ത് പ്രായമുള്ള ജി-യോങ് നെ ചുറ്റിപ്പറ്റിയാണ് സിനിമ സഞ്ചരിക്കുന്നത്. പല അവസരങ്ങളിലായി അവർ അനുഭവിക്കേണ്ടി വന്ന അവഗണനകളും മാനസിക സംഘർഷങ്ങളും സ്ത്രീ പക്ഷ ആംഗിളിലൂടെ വളരെ ഭംഗിയായി സിനിമ വരച്ച് കാണിക്കുന്നുണ്ട്. പുസ്തകത്തെപ്പോലെ സിനിമയും കൊറിയയിൽ വളരെയേറെ ചർച്ച ചെയ്യപ്പെട്ടു. സ്ത്രീപക്ഷ വിരോധികളായ കാമുകന്മാർ ഈ ചിത്രം കണ്ടതിന്റെ പേരിൽ കാമുകിയെ ഉപേക്ഷിക്കുന്ന സംഭവം വരെ ഉണ്ടായി. സാമൂഹിക വിഷയങ്ങളിൽ താല്പര്യമുള്ളവർക്ക് ഈ ചിത്രം വളരെയേറെ ഇഷ്ടപ്പെടും.