Lucid Dream
ലൂസിഡ് ഡ്രീംസ് (2017)

എംസോൺ റിലീസ് – 2823

Download

5864 Downloads

IMDb

6.1/10

Movie

N/A

ലൂസിഡ് ഡ്രീം എന്ന Concept നെ അടിസ്ഥാനമാക്കി 2017- ൽ പുറത്തിറങ്ങിയ കൊറിയൻ സയൻസ് ഫിക്ഷൻ, ത്രില്ലർ സിനിമയാണ് ലൂസിഡ് ഡ്രീം.

അഴിമതിക്കാരായ നിരവധി രാഷ്ട്രീയക്കാരെയും ബിസിനസുകാരെയും വെളിച്ചത്തുകൊണ്ടുവന്ന് ശത്രുക്കളെ സൃഷ്ടിച്ച ഒരു മാധ്യമപ്രവർത്തകനാണ് ഡേ-ഹോ.
ശത്രുക്കളിൽ ആരോ, തന്റെ മകനെ തട്ടിക്കൊണ്ടുപോയിട്ട് മൂന്നുവർഷമായെങ്കിലും ഇതുവരെ ഒരു തെളിവ് പോലും ലഭിച്ചിട്ടില്ല.
കാണാതായ തന്റെ മകനെ കണ്ടുപിടിക്കാനുള്ള ഒരച്ഛന്റെ ശ്രമങ്ങളാണ് ലൂസിഡ് ഡ്രീം എന്ന സിനിമ. എല്ലാ വഴികളും അടഞ്ഞ അയാളുടെ മുന്നിൽ ലൂസിഡ് ഡ്രീമിങ് എന്ന വഴി തുറക്കുകയാണ്.

മകനെ കണ്ടെത്താൻ സ്വപ്നങ്ങൾ വഴി തന്റെ ഓർമകളിലേക്കിറങ്ങി തെളിവുകൾ കണ്ടെത്തുന്നതും തുടർന്നു നടക്കുന്ന സംഭവവികാസങ്ങളും ട്വിസ്റ്റുകളുമായി സിനിമ മുന്നോട്ടുപോകുന്നു.

കൊറിയൻ ത്രില്ലർ സിനിമാ പ്രേമികൾക്ക് തീർച്ചയായും ഇഷ്ടപ്പെടുന്ന ഒരു സിനിമ തന്നെയാണ് ലൂസിഡ് ഡ്രീം.