Melting Me Softly Season 1
മെൽറ്റിങ് മി സോഫ്റ്റ്ലി സീസൺ 1 (2019)

എംസോൺ റിലീസ് – 1792

ഭാഷ: കൊറിയൻ
സംവിധാനം: Shin Woo-chul
പരിഭാഷ: ജീ ചാൻ-വൂക്ക്
ജോണർ: കോമഡി, ഡ്രാമ, ഫാന്റസി
Subtitle

9896 Downloads

IMDb

6.9/10

Series

N/A

ഒരു കൊറിയൻ ടി വി ചാനലിന്റെ പശ്ചാത്തലത്തിൽ,
കോമഡിക്കു പ്രാധാന്യം കൊടുത്തു ചെറിയൊരു scifi Elementum ചേർത്ത് 2019 ൽ ഇറങ്ങിയ കൊറിയൻ സീരീസാണ് മെൽറ്റിങ് മി സോഫ്റ്റ്ലി. കോമഡി യിൽ പൊതിഞ്ഞ ഒരു റോംകോം.

കഥ തുടങ്ങുന്നത് 1999 ലാണ്.. 99 ലെ ഒരു ക്രയോജനിക് പരീക്ഷണത്തിൽ പങ്കെടുത്ത രണ്ട് വ്യക്തികൾ അപ്രതീക്ഷിത കാരണ ങ്ങളാൽ 20 വർഷത്തെ നീണ്ട ഉറക്കത്തിനു ശേഷം 2019 ൽ ആണ് ഉണരുന്നത്…രണ്ടു പേർക്കും പ്രായം ഒട്ടും കൂടിയിട്ടില്ലെങ്കിലും..അവർക്ക് അറിയാവുന്ന മറ്റെല്ലാവരും,ഈ ലോകം തന്നെയും 20 വർഷം മുമ്പോട്ട് പോയത് കണ്ടു പകച്ചു നിൽക്കാനേ അവർക്ക് ആവുന്നുള്ളൂ..പിന്നീട് ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് സീരീസിന്റെ ജീവൻ..

കേന്ദ്ര കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നത് ..ജീ ചാങ് വൂക്ക്,
വോ ജിന തുടങ്ങിവരാണ്..ഹീലർ,K2 തുടങ്ങിയ മുഴുനീള
ആക്ഷൻ സീരീസുകൾക്ക് ശേഷം,ജി ചാങ് വൂക്കിന്റെ ഒരു light hearted comedy series ആണ് ഇത്..വ്യത്യസ്തതയ്ക്കും റേറ്റിംഗിനും വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാകുന്ന കൊറിയൻ ടി വി ചാനലുകളുടെ കിടമത്സരം ഒക്കെ വളരെ രസകരം ആയി ചിത്രീകരിച്ചിട്ടുണ്ട്..
വളരെ നേർത്ത ഒരു scifi പ്ലോട്ട് ആണെങ്കിലും comedy ക്ക് പ്രാധാന്യമുള്ള ഒരു സീരീസാണ് Melting Me Softly.