Missing Woman
മിസ്സിങ് വുമൺ (2016)

എംസോൺ റിലീസ് – 2391

Download

6006 Downloads

IMDb

6.5/10

Movie

N/A

ഭർത്താവിൽ നിന്നും അയാളുടെ കുടുംബത്തിൽ നിന്നും അകന്നു കഴിയുന്ന ജീ സുൻ തന്റെ മകളെ നോക്കാൻ ഹാൻ മേയ് എന്ന ആയയെയാണ് വീട്ടിൽ നിർത്തിയിരിക്കുന്നത്. ഒരു ആയയെന്നതിലുപരി തന്റെ സഹോദരിയേപ്പോലെയാണ് ഹാൻ മേയെ ജീ സുൻ കരുതിപ്പോന്നിരുന്നത്. ഒരു ദിവസം ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ജീ സുന്നിന് തന്റെ മകളെയും ആയയെയും അവിടെ കാണാൻ കഴിയുന്നില്ല. എവിടേക്കാണ് അവർ അപ്രത്യക്ഷരായത്? അവളെ തേടിയിറങ്ങിയ ജീ സുന്നിന് മുന്നിൽ രഹസ്യങ്ങളുടെ ഒരു കൂമ്പാരമായിരുന്നു കാത്തിരുന്നത്.