Monstrum
മോൺസ്ട്രം (2018)

എംസോൺ റിലീസ് – 2283

ഭാഷ: കൊറിയൻ
സംവിധാനം: Jong-ho Huh
പരിഭാഷ: ഹബീബ് ഏന്തയാർ
ജോണർ: ആക്ഷൻ, ഫാന്റസി, ഹൊറർ
Download

8378 Downloads

IMDb

6.1/10

Movie

N/A

രാജ്യം ഒട്ടാകെ ഒരു പകർച്ചവ്യധി പടരുന്നു. ശരീരം മുഴുവൻ മുഴകൾ രൂപപ്പെട്ടു വളരെ പെട്ടെന്ന് തന്നെ ആളുകൾ മരണപ്പെടുന്നു. ഈ അസുഖത്തിന് പിന്നിൽ ഒരു ഭീകരരൂപിയായ ജീവിയാണ് എന്ന് ചിലർ വിശ്വസിക്കുന്നു. ഭീകരജീവി എന്നത് വെറും കിംവദന്തി ആണെന്ന് മറ്റു ചിലരും. ഇതിനു പിന്നിലെ സത്യം അറിയാൻ രാജാവ് തന്റെ വിശ്വസ്തനായ സേവകനെ നിയോഗിക്കുന്നു. രാജാവിനാൽ തന്നെ കൊട്ടാരത്തിൽ നിന്നും പുറത്താക്കപ്പെട്ട നായകന് 13 വർഷത്തിന് ശേഷം രാജാവ് ആ ദൗത്യം നൽകുന്നു. തന്റെ മകളേയും ചങ്ങാതിയേയും സേവകനേയും കൂട്ടി നായകൻ ദൗത്യത്തിനിറങ്ങുന്നു. ആ യാത്രയിൽ അപ്രതീക്ഷിതമായി പലതും സംഭവിക്കുന്നു. ഇതിനെല്ലാം പിന്നിൽ ഭീകരജീവിയോ അതോ അതിനേക്കാൾ ക്രൂരരായ മനുഷ്യരോ?.