എം-സോണ്‍ റിലീസ് – 973
ഭാഷ | കൊറിയൻ |
സംവിധാനം | Je-yong Lee |
പരിഭാഷ | അരുൺ അശോകൻ |
ജോണർ | ഡ്രാമ |
16 കാരന്റെ മനസും 80 കാരന്റെ ശരീര പ്രകൃതവും ഉള്ള ഒരാളുടെ അവസ്ഥയെ കുറിച്ചപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ. Progeria Syndrome എന്ന ലക്ഷത്തിൽ തന്നെ ഒരാൾക്ക് മാത്രം വരുന്ന അതി വിചിത്രവും ഭയാനകവും ആയ ഒരു രോഗാവസ്ഥ. രോഗം ബാധിച്ചാൽ 10 വർഷത്തിൽ കൂടുതൽ ജീവിക്കില്ല, വാർദ്ധക്യം ബാധിച്ച പോലുള്ള ശരീരം മരവിച്ച മനസ്സ് ഉള്ളിലെ അവയവങ്ങൾ എല്ലാം തളർന്നു കൊണ്ടിരിക്കുന്നു. 80 വയസ്സുള്ള ഒരു മനുഷ്യന് വരാകുന്ന എല്ലാ രോഗവസ്ഥകളും ശരീരത്തെ ബാധിച്ചേക്കാം. ഈ രോഗം ബാധിച്ച Ah reum എന്ന പതിനാറുകരന്റെ ജീവിതവും അവൻ അനുഭവിക്കുന്ന വേദനകളും സമൂഹം അവനെ നോക്കിക്കാണുന്ന രീതിയും ആണ് മൈ ബ്രില്ല്യന്റ് ലൈഫ് എന്ന ചിത്രം പറയുന്നത്.