My Brother
മൈ ബ്രദർ (2004)

എംസോൺ റിലീസ് – 2702

ഭാഷ: കൊറിയൻ
സംവിധാനം: Kwon-tae Ahn
പരിഭാഷ: ഷൈജു. എസ്
ജോണർ: ഡ്രാമ
Download

2874 Downloads

IMDb

7/10

Movie

N/A

ഇളയവനായ ജോങ്-ഹ്യോൻ പഠനത്തിൽ പിന്നോട്ടും അടിപിടിയിൽ ഒന്നാം സ്ഥാനക്കാരനുമാണ്. എന്നാൽ അവനിലും ഒരു വയസ്സ് മാത്രം മൂത്ത അവന്റെ ചേട്ടൻ സോങ്-ഹ്യോൻ ആകട്ടെ സൽസ്വഭാവിയും പഠനകാര്യങ്ങളിൽ എപ്പോഴും ഒന്നാം സ്ഥാനക്കാരനുമാണ്. ചെറിയൊരു രൂപവൈകല്യത്തോടെ ജനിച്ച സോങ്-ഹ്യോനോടുള്ള അമ്മയുടെ പ്രത്യേക പരിഗണയും സ്നേഹവും ജോങ്-ഹ്യോന് ചേട്ടനോടുള്ള മാറാത്ത ദേഷ്യത്തിന് കാരണമാക്കി. അങ്ങനെയിരിക്കെ മറ്റൊരു സ്‌കൂളിൽ പഠിക്കുന്ന മി-റ്യോങ് എന്ന സുന്ദരിയെ കണ്ടുമുട്ടുന്ന ജോങ്-ഹ്യോൻ അവളുമായി പ്രണയത്തിലാവുന്നു. എന്നാൽ വളരെ നാളായി അവളറിയാതെ തന്റെ ചേട്ടൻ അവളെ പ്രണയിച്ചിരുന്ന കാര്യം അവനറിയുന്നത് ഏറെ വൈകിയാണ്. തുടർന്ന് ജോങ്-ഹ്യോൻ എടുക്കുന്ന തീരുമാനം അവരുടെയെല്ലാം ജീവിതം പലരീതിയിൽ മാറ്റിമറിക്കുകുയാണ്.

ചേട്ടാനിയന്മാരുടെ വഴക്കും സ്നേഹവുമെല്ലാം വളരെ നല്ല രീതിയിൽ പറഞ്ഞു പോവുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് Kwon-tae Ahn ആണ്. 2004ൽ കൊറിയൻ ഭാഷയിൽ പുറത്തിറങ്ങിയ My Brother (Uri hyeong) എന്ന ഈ ചിത്രം വലിയ വിജയമായി മാറി. മദര്‍ (2009), ദി മാന്‍ ഫ്രം നോവേര്‍ (2010) എന്നീ ചിത്രങ്ങളിലൂടെ സുപരിചിതനായ Won Bin ആണ് ജോങ്-ഹ്യോൻ എന്ന കഥാപാത്രമായി അഭിനയിച്ചിരിക്കുന്നത്.