My Little Bride
മൈ ലിറ്റിൽ ബ്രൈഡ് (2004)

എംസോൺ റിലീസ് – 850

ഭാഷ: കൊറിയൻ
സംവിധാനം: Ho-joon Kim
പരിഭാഷ: അരുൺ അശോകൻ
ജോണർ: കോമഡി, ഡ്രാമ, റൊമാൻസ്
Download

4749 Downloads

IMDb

7/10

Movie

N/A

Bo – eun sang min എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. Bo-eun പതിനഞ്ചു വയസ് മാത്രം പ്രായമുള്ള ഒരു ഹൈ സ്കൂൾ വിദ്യാർത്ഥിനി ആണ്. തന്റെ retired colonel മുത്തശ്ശന്റെ അവസാന ആഗ്രഹപ്രകാരം sang min നെ ഇത്ര ചെറുപ്രായത്തിൽ കല്യാണം കഴിക്കാൻ അവൾ നിർബന്ധിതയാകുന്നു. അവൾക്ക് ആ കല്യാണത്തിന് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല.ഒരുപക്ഷെ തന്റെ വരനായി വരുന്ന sang min ന്റെ സ്വഭാവം നന്നായി അറിയുന്നത് കൊണ്ടാവും അവൾ അതിനാദ്യം എതിർത്തത്. എന്നാലും മുത്തച്ഛന്റെയും അച്ഛനമ്മമാരുടെയും സമ്മർദ്ദ പ്രകാരം അവൾ കല്യാണത്തിന് സമ്മതിക്കുന്നു. അന്നത്തെ കാലത്തു പ്രായപൂർത്തി ആവാത്ത പെൺകുട്ടികൾക്ക് അച്ഛനമ്മമാരുടെ സമ്മതപ്രകാരം കല്യാണം കഴിക്കാം എന്ന നിയമം ഉണ്ടായിരുന്നു. Bo – eun ന് സ്കൂളിൽ വേറെയൊരു പ്രണയം ഉണ്ടായിരുന്നു. അങ്ങനെ കല്യാണം ഒക്കെ വെടിപ്പായി കഴിഞ്ഞു. അവളുടെ പിന്നെയുള്ള ജീവിതം ഒരു സ്ഥിരം ക്ലിഷേ കഥ ആണെങ്കിലും നർമ്മ മുഹൂർത്തങ്ങൾ കൊണ്ടും അഭിനയ മികവ് കൊണ്ടും അതിന്റെ അവതരണ രീതി വളരെ മനോഹരമായിരുന്നു.