എം-സോണ്‍ റിലീസ് – 2272
ഭാഷ | കൊറിയൻ |
സംവിധാനം | Je-kyu Kang |
പരിഭാഷ | ജിതിൻ മോൻ |
ജോണർ | ആക്ഷൻ, ഡ്രാമ, വാർ |
കൊറിയൻ സിനിമ ചരിത്രത്തിൽ ഏറ്റവും മികച്ച യുദ്ധ ചിത്രങ്ങളിൽ
മുൻപന്തിയിൽ നിൽക്കുന്ന ചിത്രമാണിത്.രണ്ടാം ലോക മഹായുദ്ധത്തിൽ
അകപ്പെട്ട് പോയ ജാപ്പനീസ് അധീനത കൊറിയക്കാരനും അവന്റെ ആജന്മ
ശത്രുവായ ജാപ്പീസുകാരന്റെയും കഥയാണ് മൈ വേ.യഥാർത്ഥ
സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്
ആയതിനാൽ തന്നെ ഇത് ഒരു മുഴുനീള യുദ്ധ ചിത്രമാണ്.
പല യുദ്ധ സീനുകളും ഹോളിവുഡ് ചിത്രങ്ങളോട് ഒപ്പം നിർത്താവുന്നതാണ്
യുദ്ധത്തിന്റെ ഭീകരതയും ചടുലതയും പോരാട്ടവും വൈരാഗ്യവും
മനസിനെ പിടിച്ചുലക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
അതിനാൽ യുദ്ധ സിനിമകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് ഈ
ചിത്രം തീർത്തും ഒരു പുതിയ അനുഭവമായിരിക്കും